ഇന്ദിര ഗാന്ധിയുടെ 40–ാം രക്തസാക്ഷി ദിനം ആചരിച്ചു
ഇന്ദിര ഗാന്ധിയുടെ 40–ാം രക്തസാക്ഷി ദിനം ആചരിച്ചു. യോഗത്തിൽ പങ്കെടുത്തവർ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മൗന പ്രാർത്ഥന നടത്തി.
ഇന്ദിര ഗാന്ധിയുടെ 40–ാം രക്തസാക്ഷി ദിനം ആചരിച്ചു. യോഗത്തിൽ പങ്കെടുത്തവർ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മൗന പ്രാർത്ഥന നടത്തി.
ഇന്ദിര ഗാന്ധിയുടെ 40–ാം രക്തസാക്ഷി ദിനം ആചരിച്ചു. യോഗത്തിൽ പങ്കെടുത്തവർ ഇന്ദിരാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മൗന പ്രാർത്ഥന നടത്തി.
ലണ്ടൻ ∙ ഇന്ദിര ഗാന്ധിയുടെ നാല്പതാം രക്തസാക്ഷി ദിനം ആചരിച്ചു. യോഗത്തിൽ പങ്കെടുത്തവർ ഇന്ദിര ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് മൗന പ്രാർത്ഥന നടത്തി. നേരത്തെ ഒഐസിസി നാഷനൽ കമ്മറ്റി തിരഞ്ഞെടുപ്പിൽ സറേ റീജൻ ഭാരവാഹികൾ സ്ഥാന കയറ്റം കിട്ടി നാഷനൽ ഭാരവാഹികൾ ആയതിനെ തുടർന്ന് ഒഴിവുവന്ന പദവികളിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക എന്നതായിരുന്നു യോഗത്തിന്‍റെ പ്രധാന അജണ്ട.
ഒഐസിസി സറേ റീജൻ പ്രസിഡന്‍റ് വിത്സൺ ജോർജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒഐസിസി നാഷനൽ വർക്കിങ് പ്രസിഡന്‍റ് ബേബികുട്ടി ജോർജ് മുഖ്യ പ്രഭാഷണം നടത്തി.തിരഞ്ഞെടുക്കപെട്ട എല്ലാ നേതാക്കന്മാർക്കും എല്ലാവിധ സഹകരങ്ങളും നൽകുമെന്നും നാഷണൽ വർക്കിങ് പ്രസിഡന്‍റ് ബേബികുട്ടി ജോർജ് ഉറപ്പ് നൽകി. സ്ഥാനമൊഴിയുന്ന സറേ റീജൻ ജനറൽ സെക്രട്ടറി സാബു ജോർജ് റിപ്പോർട്ട് അവതരണത്തിനു ശേഷം പ്രസ്ഥാനത്തിന്‍റെ നല്ല പ്രവർത്തനങ്ങൾക്കും സഹകരിച്ച സറേ റീജനിലെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും നന്ദി അർപ്പിച്ചു.
തുടർന്ന് ഒഐസിസി നാഷനൽ ജനറൽ സെക്രട്ടറിമാരായ അഷ്റഫ് അബ്ദുള്ള , തോമസ് ഫിലിപ്പ് (ജോജി) എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. നാഷണൽ കമ്മിറ്റി ട്രഷററായി തിരഞ്ഞെടുത്ത ബിജു വർഗീസ് സറെ റീജൻ ട്രഷറർ സ്ഥാനം ഒഴിഞ്ഞു.ഒഐസിസി നാഷനൽ വൈസ് പ്രസിഡന്‍റ് ലിലിയ പോൾ , നാഷനൽ ജോയിന്‍റ് സെകട്ടറി ജോർജ് ജോസഫ് , നാഷനൽ ഉപദേശക സമിതി അംഗം നടരാജൻ ചെല്ലപ്പൻ തുടങ്ങി ഒട്ടനവധി നേതാക്കന്മാരുടെ സാന്നിധ്യത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പുതുതായി തിരഞ്ഞെടുക്കപെട്ട ഭാരവാഹികൾ : വൈസ് പ്രസിഡന്‍റ് ജെറിൻ ജേക്കബ്, വനിത വൈസ് പ്രസിഡന്‍റ് കുമാരി നന്ദിത നന്ദൻ, ജനറൽ സെക്രട്ടറി ഗ്ലോബിറ്റ് ഒലിവ്, ജോയിൻ സെക്രട്ടറി സനൽ ജേക്കബ്, ട്രഷറർ അജി ജോർജ്, എക്സിക്യൂട്ടീവ് മെമ്പർ അജീഷ് കെ എസ് ബിജു ഉതുപ്പ് എന്നിവരാണ്. പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ ക്രിസ്മസ് പരിപാടി നടത്താമെന്നും അതിനായി പുതുതായി തിരഞ്ഞെടുത്ത ജനറൽ സെക്കട്ടറി ഗ്ലോബിറ്റ് ഒലിവറിന്‍റെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.