ലണ്ടൻ∙ ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ചരിത്രം തിരുത്തിയെഴുതി കറുത്തവർഗക്കാരിയായ വനിതാ യുവ നേതാവ്. പാർട്ടിയിൽ നേതൃപദവിയൊഴിയുന്ന ഋഷി സുനക്കിന്‍റെ പൻഗാമിയെ തിരഞ്ഞെടുക്കാൻ നടന്ന വോട്ടെടുപ്പിൽനൈജീരീയയിൽ ജനിച്ച 44 വയസ്സുള്ളകെമി ബാഡ്നോക്ക് അപ്രതീക്ഷിത വിജയം നേടിയാണ് പുതിയ പദവിയിലെത്തുന്നത് .

ലണ്ടൻ∙ ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ചരിത്രം തിരുത്തിയെഴുതി കറുത്തവർഗക്കാരിയായ വനിതാ യുവ നേതാവ്. പാർട്ടിയിൽ നേതൃപദവിയൊഴിയുന്ന ഋഷി സുനക്കിന്‍റെ പൻഗാമിയെ തിരഞ്ഞെടുക്കാൻ നടന്ന വോട്ടെടുപ്പിൽനൈജീരീയയിൽ ജനിച്ച 44 വയസ്സുള്ളകെമി ബാഡ്നോക്ക് അപ്രതീക്ഷിത വിജയം നേടിയാണ് പുതിയ പദവിയിലെത്തുന്നത് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ചരിത്രം തിരുത്തിയെഴുതി കറുത്തവർഗക്കാരിയായ വനിതാ യുവ നേതാവ്. പാർട്ടിയിൽ നേതൃപദവിയൊഴിയുന്ന ഋഷി സുനക്കിന്‍റെ പൻഗാമിയെ തിരഞ്ഞെടുക്കാൻ നടന്ന വോട്ടെടുപ്പിൽനൈജീരീയയിൽ ജനിച്ച 44 വയസ്സുള്ളകെമി ബാഡ്നോക്ക് അപ്രതീക്ഷിത വിജയം നേടിയാണ് പുതിയ പദവിയിലെത്തുന്നത് .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ചരിത്രം തിരുത്തിയെഴുതി കറുത്തവർഗക്കാരിയായ വനിതാ യുവ നേതാവ്. പാർട്ടിയിൽ നേതൃപദവിയൊഴിയുന്ന  ഋഷി സുനക്കിന്‍റെ പൻഗാമിയെ തിരഞ്ഞെടുക്കാൻ നടന്ന വോട്ടെടുപ്പിൽ നൈജീരീയയിൽ ജനിച്ച 44 വയസ്സുള്ള കെമി ബാഡ്നോക്ക് അപ്രതീക്ഷിത വിജയം നേടിയാണ് പുതിയ പദവിയിലെത്തുന്നത് . 

ബ്രിട്ടിഷ് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം വിജയം പ്രവചിച്ചത് എതിർ സ്ഥാനാർഥിയായ റോബർട്ട് ജെനറിക്കിനായിരുന്നു. എന്നാൽ സാധാരണക്കാരായ കൺസർവേറ്റീവ് പാർട്ടി അണികളുടെ മനസ് വായിക്കാൻ ഇവർക്ക് ആർക്കുമായില്ല. അങ്ങനെ കൺസർവേറ്റീവ് പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കറുത്തവർഗക്കാരി നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

ADVERTISEMENT

പ്രധാനമന്ത്രി സർ കിയേർ സ്റ്റാമെർ ഉൾപ്പെടെ നിരവധി ലോകനേതാക്കളാണ് കെമി ബാഡ്നോക്കിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. രാജ്യത്തിനു തന്നെ അഭിമാനകരമായ മുഹൂർത്തം എന്നായിരുന്നു പുതിയ പ്രതിപക്ഷ നേതാവിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാൽ ലേബർ പാർട്ടിയിലേതിനേക്കാൾ സമത്വം കൺസർവേറ്റീവ് പാർട്ടിയിലാണെന്നതിന്‍റെ തെളിവാണിതെന്നായിരുന്നു പാർട്ടി വക്താവിന്‍റെ പ്രതികരണം.  

യൂറോപ്പിലെ തന്നെ ഏതെങ്കിലുമൊരു രാഷ്ട്രീയപാർട്ടിയുടെ തലപ്പത്ത് എത്തുന്ന ആദ്യത്തെ കറുത്തവർഗക്കാരികൂടിയാണ് കെമി ബാഡ്നോക്ക്. മാർഗരറ്റ് താച്ചർ, തെരേസ മേയ്, ലിസ് ട്രസ് എന്നിവർക്കു പിന്നാലെ ടോറിയുടെ തലപ്പത്ത് എത്തുന്ന നാലാമത്തെ വനിതാ നേതാവുമാണ് കെമി. 

ADVERTISEMENT

ആഴ്ചകൾ നീണ്ട തിരഞ്ഞെടുപ്പു പ്രക്രിയയ്ക്ക് ഒടുവിലാണ് കെമി നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. 2022ൽ ലിസ് ട്രസും ഋഷി സുനക്കും തമ്മിൽ മൽസരിച്ചപ്പോൾ വോട്ടു ചെയ്ത അത്രത്തോളം പാർട്ടി അംഗങ്ങൾ ഇത്തവണ വോട്ടുടുപ്പിൽ പങ്കെടുത്തില്ല. മാത്രമല്ല പോൾ ചെയ്ത 95,000 വോട്ടിൽ  56.5 ശതമാനം വോട്ടർമാരുടെ പിന്തുണ മാത്രമാണ് കെമിക്ക് ലഭിച്ചതും. അടുത്തകാലത്ത് നടന്ന പാർട്ടി തിരഞ്ഞെടുപ്പിലെല്ലാം അറുപത് ശതമാനത്തിൽ അധികം വോട്ടു നേടിയാണ് എല്ലാവരും തന്നെ വിജയിച്ചത്. 

ലോബർ സർക്കാരിനെ അതിന്‍റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ നിർബന്ധിതരാക്കുകയും വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്കു നയിക്കുകയുമാണ് തന്‍റെ പ്രവർത്തന ലക്ഷ്യങ്ങളെന്ന് കെമി ബാഡ്നോക്ക് വ്യക്തമാക്കി. കാര്യങ്ങൾ വെട്ടുത്തുറന്ന് പറയുന്ന കെമിയുടെ പ്രകൃതമാണ് പാർട്ടിയിലെ സാധാരണക്കാർക്ക് അവരെ പ്രിയങ്കരിയാക്കിയത്. ലിംഗ സമത്വം വംശീയ വിവേചനം തുടങ്ങിയ വിഷയങ്ങളിൽ മറ്റുള്ളവർ എന്തു വിചാരിക്കുമെന്ന് ചിന്തിച്ച് പ്രതികരിക്കുന്ന രീതി അല്ല കെമിയുടേത്. പാർട്ടി സമ്മേളനത്തിൽ പ്രവർത്തകെര അഭിസംബോധന ചെയ്യവേ ഇത് കൃത്യമായി വ്യക്തമായതാണ്. 

ADVERTISEMENT

ലണ്ടനിലെ വിംബിൾഡണിൽ ജനിച്ച കെമി പിന്നീട് കുട്ടിക്കാലം ചെലവഴിച്ചത് മാതാപിതാക്കൾക്കൊപ്പം നൈജീരിയയിലാണ്. ജന്മംകൊണ്ട് ബ്രിട്ടിഷ് പൗരത്വം ലഭിച്ചിരുന്ന കെമിയെ പിന്നീട് 1990ലാണ് മാതാപിതാക്കൾ വീണ്ടും ലണ്ടനിലേക്ക് അയച്ചത്. പിന്നീട് ലണ്ടനിൽ ഉന്നത വിദ്യാഭ്യാസം. മക്ഡോണൽസിൽ പാർട്ട്ടൈം ജോലി ചെയ്താണ് കെമി പഠനത്തിനുള്ള പണം കണ്ടെത്തിയ്. ഇങ്ങനെ കഷ്ടപ്പെട്ട് പഠിച്ചു വളർന്ന കെമിക്ക് സാധാരണക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാൻ പുതിയ പരിശീലനം ആവശ്യമില്ല. 

പാർട്ടിയുടെ എംപിമാർ വോട്ടുചെയ്താണ് നേതൃസ്ഥാനത്തേക്കു മത്സരിക്കാനുള്ള സ്ഥാനാർഥികളെ കണ്ടെത്തിയത്. എംപിമാർക്കിടയിൽ നടന്ന അവസാന വോട്ടെടുപ്പിൽ കെമി ബാഡ്നോക്കിനാണ് ഏറ്റവും അധികം പിന്തുണ ലഭിച്ചത്. 42 എംപിമാർ അവരെ പിന്തുണച്ചു. റോബർട്ട് ജെനറിക്കിന് 41 വോട്ടുകൾ ലഭിച്ചപ്പോൾ അവസാന റൗണ്ടുവരെ മുന്നിലായിരുന്ന ജെയിംസ് ക്ലവേർലിക്ക് ലഭിച്ചത് കേവലം 37 വോട്ടുകൾ മാത്രമാണ്. 

ഇന്ത്യൻ വംശജയായ പ്രീതി പട്ടേൽ ഉൾപ്പെടെ ആറുപേരാണ് ലീഡർസ്ഥാനത്തേക്ക് മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് തുടക്കത്തിൽ രംഗത്തെത്തിയത്. ഇവരിൽനിന്നും അവസാന രണ്ടുപേരെ തിരഞ്ഞെടുക്കാൻ എംപിമാർക്കിടയിൽ പലവട്ടം വോട്ടെടുപ്പ് നടന്നു. ഓരോ റൌണ്ടിലും ഏറ്റവും കുറവ് വോട്ടു ലഭിക്കുന്നവർ പുറത്താകുന്ന തരത്തിലായിരുന്നു വോട്ടെടുപ്പ്. ഇതിനിടെ എത്തിയ പാർട്ടി സമ്മേളനത്തിൽ തങ്ങളുടെ നിലപാട് അറിയിക്കാനും പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യാനും അവസാന റൌണ്ടിലെത്തിയ നാല് സ്ഥാനാർഥികൾക്ക് അവസരം ലഭിച്ചിരുന്നു. അന്ന് നടത്തിയ തകർപ്പൻ പ്രസംഗമാണ് പ്രവർത്തകരുടെ മനം കവർന്നത്. 

നൈജീരിയൻ വംശജയായ കെമി ബാഡ്നോക്ക് 2017 മുതൽ ഈസ്റ്റ് സസെക്സിൽ നിന്നുള്ള പാർലമെന്‍റ് അംഗമാണ്. ഋഷി സുനക് മന്ത്രിസഭയിൽ അംഗമായിരുന്നു. 

English Summary:

Tories replace Sunak with party’s first black leader Kemi Badenoch