അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിൾ കൺവൻഷൻ 9 ന് ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വവുമായ ഫാ.ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ഹാം ∙ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിൾ കൺവൻഷൻ 9 ന്  ബർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വവുമായ ഫാ.ഷൈജു നടുവത്താനിയിൽ കൺവൻഷൻ നയിക്കും. പ്രശസ്ത സുവിശേഷപ്രവർത്തകൻ ബ്രദർ സന്തോഷ്‌ കരുമത്ര കൺവൻഷനിൽ പങ്കെടുക്കും.

2009 ൽ ഫാ. സോജി ഓലിക്കൽ ആരംഭിച്ച സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിൽ നടത്തപ്പെടുന്നു. ശുശ്രൂഷകൾ രാവിലെ 8 മണിക്ക് ആരംഭിച്ച്  വൈകിട്ട് 4 മണിക്ക് സമാപിക്കും. കൺവൻഷനിൽ കുട്ടികൾക്കും യുവജനങ്ങൾക്കും എഎഫ്‍സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ  കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസുകളും ഉണ്ടായിരിക്കും.

ADVERTISEMENT

കൺവൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കും. ഇംഗ്ലിഷ്, മലയാളം ബൈബിൾ മറ്റ്‌ പ്രാർഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവൻഷനിൽ പ്രവർത്തിക്കും.ജപമാല, കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ കൺവൻഷനിൽ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് (07878 149670), ജോൺസൺ ‭(+44 7506 810177‬), അനീഷ് (‭07760 254700‬), ബിജുമോൻ മാത്യു ‭(07515 368239‬) ജോസ് കുര്യാക്കോസ് (07414 747573), ബിജുമോൻ മാത്യു (07515 368239) എന്നിവരെ ബന്ധപ്പെടാം.

English Summary:

Abhishekagni Convention on 9th in Birmingham