ജർമനിയിലെ നൊയസിൽ മലയാളികളുടെ ആഭിമുഖ്യത്തിൽ പരി. മറിയത്തിന്റെ പിറവിത്തിരുന്നാളും 30 വർഷത്തെ അജപാലന ശുശ്രൂഷയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങുന്ന ഫാ. മാണി കുഴികണ്ടത്തിൽ സിഎംഐയ്ക്ക് യാത്രയയപ്പും, പുതിയ വികാരിയായി ചുമതലയേറ്റ ഫാ. ജോസഫ് കുറുമ്പനവയലിൽ സിഎഐയ്ക്ക് സ്വീകരണവും നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙ ജർമനിയിലെ നൊയസിൽ മലയാളികളുടെ ആഭിമുഖ്യത്തിൽ പരി. മറിയത്തിന്റെ പിറവിത്തിരുന്നാളും 30 വർഷത്തെ അജപാലന ശുശ്രൂഷയ്ക്ക് ശേഷം കേരളത്തിലേക്ക് മടങ്ങുന്ന ഫാ. മാണി കുഴികണ്ടത്തിൽ സിഎംഐയ്ക്ക് യാത്രയയപ്പും, പുതിയ വികാരിയായി ചുമതലയേറ്റ ഫാ. ജോസഫ് കുറുമ്പനവയലിൽ സിഎഐയ്ക്ക് സ്വീകരണവും നൽകി.

ഫാ. മാണി കുഴികണ്ടത്തിലിന് യാത്രയയപ്പ് നല്‍കി
ഫാ. മാണി കുഴികണ്ടത്തിലിന് യാത്രയയപ്പ് നല്‍കി
ഫാ. മാണി കുഴികണ്ടത്തിലിന് യാത്രയയപ്പ് നല്‍കി

നൊയസ് സെന്‍റ് കോണറാഡ് ദേവാലയത്തിൽ നടന്ന സമൂഹബലിയിൽ ഫാ. മാണി കുഴികണ്ടത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ജോസഫ് വടക്കേക്കര സിഎംഐ പ്രസംഗിച്ചു. ഫാ. ജേക്കബ് ആലയ്ക്കൽ സിഎംഐ, ഫാ. ആന്‍റോ അക്കരപ്പെട്ടിയിൽ സിഎംഐ, ഫാ. റോജി തോട്ടത്തിൽ എന്നിവർ സഹകാർമ്മികരായി.

ADVERTISEMENT

തുടർന്ന് നടന്ന യാത്രയയപ്പ് ചടങ്ങിൽ ഫാ. ജോസഫ് വർഗീസ് സി. എം ഐ., മാധ്യമപ്രവർത്തകനും ലോക കേരള സഭാ അംഗവുമായ ജോസ് കുമ്പിളുവേലില്‍, കൊളോണ്‍ കേരള സമാജം പ്രസിഡന്‍റ് ജോസ് പുതുശേരി എന്നിവർ ഫാ. മാണിയുടെ സേവനങ്ങൾക്ക് കൃതജ്ഞത പ്രകാശിപ്പിച്ചു. ബാബു സെബാസ്റ്റ്യൻ സ്വാഗതവും, ജോർജ് കോട്ടേക്കുടി നന്ദി പ്രകാശനവും നടത്തി. യാത്രയയപ്പിനോടനുബന്ധിച്ച് ഓണാഘോഷവും നടന്നു. വിവിധ കലാപരിപാടികൾക്കു ശേഷം, കേരളത്തനിമയാര്‍ന്ന വിഭവ സമൃദ്ധമായ വിരുന്നും ഉണ്ടായിരുന്നു.

ഫാ. മാണി കുഴികണ്ടത്തിൽ യാത്രയയപ്പു പരിപാടികൾക്ക് നന്ദി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി സമാഹരിച്ച സംഭാവന നിർധന വിദ്യാർഥികളുടെ പഠനച്ചെലവിനായി വിനിയോഗിക്കുമെന്നും അറിയിച്ചു.

English Summary:

Farewell to Fr. Mani kuzhikandathil CMA