ആർച്ച് ബിഷപ് മാർ ജോർജ് പനന്തുണ്ടിലിന് റോമിലെ മലങ്കര കത്തോലിക്കാ കൂട്ടായ്മ സ്വീകരണം നൽകി
ഖസാക്കിസ്ഥാനിലെ വത്തിക്കാൻ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ് മാർ ജോർജ് പനന്തുണ്ടിൽ റോമിലെ മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മ സന്ദർശിച്ചു.

റോം ∙ ഖസാക്കിസ്ഥാനിലെ വത്തിക്കാൻ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ് മാർ ജോർജ് പനന്തുണ്ടിൽ റോമിലെ മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മ സന്ദർശിച്ചു. വൈദികർ, സിസ്റ്റേഴ്സ്, ഇടവക അംഗങ്ങൾ ചേർന്ന് അദ്ദേഹത്തെ ആദരപൂർവ്വം സ്വീകരിച്ചു.
ആർച്ച് ബിഷപ് മാർ ജോർജ് പനന്തുണ്ടിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. കുർബാനയ്ക്ക് ശേഷം, യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവനായിരുന്ന ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് വേണ്ടി ധൂപം അർപ്പിച്ചു.
ഓർമ ആചരിക്കുന്ന പൗലോസ് മാർ പീലക്സിനോസ് മെത്രാപ്പൊലീത്തയ്ക്കും വേണ്ടി ധൂപ പ്രാർത്ഥന നടത്തി. ഇടവക വികാരി ഫാ. ബെനഡിക്റ്റ് കുര്യൻ, ഫാ. ഡൊമിനിക് ഒ. ഐ .സി, ഫാ. മെൽവിൻ ഒ.ഐ.സി, ഫാ. അജോ, സിസ്റ്റർ ഹന്ന , ട്രസ്റ്റി കോശി പാറപ്പാട്ട്, സെക്രട്ടറി മോബിൻ ഊളക്കാവിൽ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്നേഹ വിരുന്നോട് കൂടി ആഘോഷങ്ങൾ സമാപിച്ചു.