ലണ്ടൻ ∙ ബ്രിട്ടണിൽ ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ ഫീസ് വർധിപ്പിച്ചു.

ലണ്ടൻ ∙ ബ്രിട്ടണിൽ ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ ഫീസ് വർധിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിൽ ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ ഫീസ് വർധിപ്പിച്ചു. നിലവിൽ പ്രതിവർഷം 9,250 പൗണ്ടായിരുന്ന ഫീസ് 9,535 പൗണ്ടായാണ് ഉയർത്തിയത്. 285 പൗണ്ടിന്റെ വർധന. മൂന്നുവർഷത്തെ ഡിഗ്രിപഠനം നടത്തുന്ന വിദ്യാർഥികൾ ഫീസിനത്തിൽ മാത്രം 28,605 പൗണ്ട് നൽകണം. മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് വിദ്യാർഥികൾക്കുമേൽ അധിക സാമ്പത്തികഭാരം അടിച്ചേൽപിക്കുന്ന തീരുമാനമാണിത്. എജ്യുക്കേഷൻ സെക്രട്ടറി ബ്രൈഡെറ്റ് ഫിലിപ്സണാണ് ഇന്നലെ പാർലമെന്റിൽ ഫീസ് വർധനയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചത്. 

2017ലാണ് ഇതിനു മുമ്പ് യൂണിവേഴ്സിറ്റി ഫീസ് വർധിപ്പിച്ചത്. അന്ന് 9000 പൗണ്ടായിരുന്ന ഫീസ് 9250 ആയാണ് തെരേസ മേയ് സർക്കാർ വർധിപ്പിച്ചത്. 2012 വരെ കേവലം 3000 പൗണ്ടായിരുന്നു പ്രതിവർഷം യൂണിവേഴ്സിറ്റി ഫീസ്. 2012ൽ ഡോവിഡ് കാമറൺ സർക്കാരാണ് എല്ലാ ആനുകൂല്യങ്ങളും എടുത്തുകളഞ്ഞ് ഫീസ് മൂന്നിരട്ടി വർധിപ്പിച്ച് 9000 പൗണ്ടിലേക്ക് ഉയർത്തിയത്. 

ADVERTISEMENT

എല്ലാ മേഖലയിലും ചെലവുകൾ വർധിച്ച സാഹചര്യത്തിൽ വിദ്യാർഥികലുടെ വാർഷിക ഫീസ് 12,500 പൗണ്ടായി ഉയർത്തണമെന്നായിരുന്നു യുകെ യൂണിവേഴ്സിറ്റികളുടെ ആവശ്യം. 

English Summary:

University Fees in UK Set to Increase

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT