പാസ്റ്റർ ബേബി കടമ്പനാട് ബ്രിട്ടനിൽ അന്തരിച്ചു
യുകെ സന്ദർശനത്തിലായിരുന്ന പാസ്റ്റർ ബേബി കടമ്പനാട് (70) ലണ്ടനിൽ അന്തരിച്ചു.
യുകെ സന്ദർശനത്തിലായിരുന്ന പാസ്റ്റർ ബേബി കടമ്പനാട് (70) ലണ്ടനിൽ അന്തരിച്ചു.
യുകെ സന്ദർശനത്തിലായിരുന്ന പാസ്റ്റർ ബേബി കടമ്പനാട് (70) ലണ്ടനിൽ അന്തരിച്ചു.
ലണ്ടൻ ∙ യുകെ സന്ദർശനത്തിലായിരുന്ന പാസ്റ്റർ ബേബി കടമ്പനാട് (70) ലണ്ടനിൽ അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ലണ്ടനു സമീപമുള്ള ബാസിൽഡൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്കാരം പിന്നീട്. ഐപിസി ജനറൽ കൗൺസിൽ അംഗവും ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഡയറക്ടറുമാണ് പാസ്റ്റർ ബേബി കടമ്പനാട്.
ഇന്ത്യ പെന്തക്കോസ്ത് സഭയുടെ ശുശ്രൂഷകനായി അലഹബാദ്, ഷാർജ, ചന്ദനപ്പള്ളി, നരിയാപുരം, ഇടയ്ക്കാട്, കിളിവയൽ, മാലാപ്പറമ്പ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹോളി ട്രിനിറ്റി മിനിസ്ട്രിയുടെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
സഭയുടെ വെൽഫെയർ ബോർഡ് ചെയർമാനായും പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ലോക്കൽ, സംസ്ഥാന തലങ്ങളിൽ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായ അദ്ദേഹം ''നേതൃത്വ ശുശ്രൂഷ'' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ഭാര്യ: പൊന്നമ്മ. ഫിന്നി, ഫെബി എന്നിവർ മക്കളാണ്.