സെവൻസ് ഫുട്ബോൾ മേള സമാപിച്ചു
വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മേള സമാപിച്ചു.
വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മേള സമാപിച്ചു.
വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മേള സമാപിച്ചു.
വാട്ടർഫോർഡ് ∙ വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മേള സമാപിച്ചു. ജിഎഎ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ പകലും രാത്രിയുമായി നടന്ന ഫുട്ബോൾ മേളയിൽ അണ്ടർ 30 , 30 പ്ലസ് എന്നീ വിഭാഗങ്ങളിലായി അയർലൻഡിലെ 18 ടീമുകൾ പങ്കെടുത്തു
30 പ്ലസ് കാറ്റഗറിയിൽ ഐറീഷ് ബ്ലാസ്റ്റേഴ്‌സ് ചാംപ്യൻ പട്ടം അണിഞ്ഞപ്പോൾ അണ്ടർ 30 വിഭാഗത്തിൽ ഡബ്ലിൻ യുണൈറ്റഡ് കിരീടം ചൂടി. ഐറിഷ് ടസ്ക്കേഴ്സ് 30 പ്ലസ് വിഭാഗത്തിൽ റണ്ണർ അപ്പും ആതിഥേയരായ വാട്ടർഫോർഡ് ടൈഗർസ് അണ്ടർ 30 വിഭാഗത്തിൽ റണ്ണർ അപ്പും ആയി. വാട്ടർഫോർഡ് കൗണ്ടി മേയർ കൗൺസിലർ ജയ്സൺ മർഫി ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്തു. കായിക മേഖലയിൽ പ്രതിഭ തെളിയിച്ച ഷോൺ തമ്പി, ആന്യാ നായർ എന്നിവർക്ക് മേയർ പുരസ്കാരം നൽകി അനുമോദിച്ചു.
അണ്ടർ 30 വിഭാഗത്തിൽ ഡബ്ലിൻ യുണൈറ്റഡിന്റെ ജാസിം മികച്ച കളിക്കാരനായും അനിരുദ്ധ് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. 30 പ്ലസ് വിഭാഗത്തിൽഐറിഷ് ടസ്ക്കേഴ്സിന്‍റെ പ്രണവ് മികച്ച കളിക്കാരനായും, ഐറിഷ് ബ്ലാസ്റ്റേഴ്സിന്റെ ഫെബിൻ ജോസഫ് മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.