ജർമനിയിൽ ജനനനിരക്ക് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിൽ
ജർമനിയിലെ ജനനനിരക്ക് പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഒരു സ്ത്രീക്ക് ശരാശരി 1.35 കുട്ടികൾ എന്ന നിലയിലാണ് ഇപ്പോൾ ജനനനിരക്ക്.

ബര്‍ലിന്‍ ∙ ജർമനിയിലെ ജനനനിരക്ക് പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ. ഒരു സ്ത്രീക്ക് ശരാശരി 1.35 കുട്ടികൾ എന്ന നിലയിലാണ് ഇപ്പോൾ ജനനനിരക്ക്. 2021-ൽ ഇത് 1.58 ആയിരുന്നു.
ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് റിസർച്ച് (ഇഫോ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, പടിഞ്ഞാറൻ ജർമനിയെ അപേക്ഷിച്ച് കിഴക്കൻ ജർമനിയിലാണ് ജനനനിരക്ക് കൂടുതൽ കുറഞ്ഞിരിക്കുന്നത്. 2021 മുതൽ 2023 വരെ ജർമനിയിലെ ജനനങ്ങൾ 13 ശതമാനം കുറഞ്ഞിരിക്കുകയാണ്. കിഴക്കൻ ജർമനിയെ സംബന്ധിച്ചിടത്തോളം ഈ കുറവ് 17.5 ശതമാനമാണ്. 2024 ജനുവരി മുതൽ ജൂലൈ വരെ രാജ്യത്ത് ജനിച്ച കുട്ടികളുടെ എണ്ണം 392,000 ആയിരുന്നു, ഇത് 2023ലെ ഇതേ കാലയളവിലെ കണക്കുകളേക്കാൾ 3 ശതമാനം കുറവാണ്.
ജനസംഖ്യാ വിദഗ്ധർ ഈ പ്രവണതയെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കുറഞ്ഞ ജനനനിരക്ക് സമൂഹത്തിൽ ദീർഘകാലത്തേക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് അവർ മുന്നറിയിപ്പ് നൽകുന്നത്. ഇപ്പോഴത്തെ നിരക്കിടിവിനെ മറികടക്കാൻ പിന്നീട് ജനനനിരക്ക് വർധിച്ചാലും സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കുറഞ്ഞ ജനനനിരക്ക് വാർധക്യം, തൊഴിലാളിക്ഷാമം, സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലെ സമ്മർദ്ദം തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകും.