ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബൈബിൾ കലോത്സവം നാളെ മുതൽ
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ 7-ാമത് ബൈബിൾ കലോത്സവം നാളെ സ്കന്തോർപ്പിലെ ഫ്രഡറിക് ഗൗ സ്‌കൂളിൽ നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ 7-ാമത് ബൈബിൾ കലോത്സവം നാളെ സ്കന്തോർപ്പിലെ ഫ്രഡറിക് ഗൗ സ്‌കൂളിൽ നടക്കും.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ 7-ാമത് ബൈബിൾ കലോത്സവം നാളെ സ്കന്തോർപ്പിലെ ഫ്രഡറിക് ഗൗ സ്‌കൂളിൽ നടക്കും.
സ്കന്തോർപ്പ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ 7-ാമത് ബൈബിൾ കലോത്സവം നാളെ സ്കന്തോർപ്പിലെ ഫ്രഡറിക് ഗൗ സ്‌കൂളിൽ നടക്കും.
പന്ത്രണ്ട് സ്റ്റേജുകളിലായി രൂപതയിലെ 12 റീജനുകളിൽ നിന്നുമുള്ള രണ്ടായിരത്തിലധികം മത്സരാർഥികൾ പങ്കെടുക്കുന്ന ഈ വലിയ ആത്മീയ സംഗമം രാവിലെ 8.15 ന് റജിസ്‌ട്രേഷനോടെ ആരംഭിക്കും. 9 മണിക്ക് നടക്കുന്ന ബൈബിൾ പ്രതിഷ്ഠയോടുകൂടി ഉദ്‌ഘാടന സമ്മേളനം ആരംഭിക്കും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ ഉദ്ഘാടന നിർവഹിക്കും. പത്തുമണി മുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. ബൈബിൾ കലോത്സവത്തിൽ വാഹന പാർക്കിങ്ങിന് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ കോച്ചുകൾ എത്തുന്ന സാഹചര്യത്തിൽ സ്കൂൾ കോമ്പൗണ്ടിൽ തന്നെ 20-ഓളം കോച്ചുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.
കാറുകളിൽ എത്തുന്നവർക്ക് ഗ്രാസ് ഏരിയയിൽ പാർക്ക് ചെയ്യാം. സുഗമമായ കാർ പാർക്കിംങ്ങിനായി വെളാന്‍റിയഴ്സിന്‍റെ നിർദേശങ്ങൾ പാലിക്കണമെന്ന് അറിയിച്ചു. പ്രധാന സ്റ്റേജുകളുടെ അടുത്ത് ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. മത്സരാർഥികളുടെ ചെസ്സ് നമ്പറുകൾ ഓരോ റീജനുകളിൽ നിന്നും നിർദേശിക്കപ്പെട്ടവർ ഡൈനിങ് ഹാളിലെ കൗണ്ടറുകളിൽ നിന്നും വാങ്ങണം.
രാവിലെ 9 മണിക്ക് മുമ്പായി മത്സരാർഥികൾ രജിസ്‌ട്രേഷൻ നമ്പർ കൈപ്പറ്റേണ്ടതാണ്. ഓരോ റീജനിലേയും കവറിൽ ചെസ്സ് നമ്പറുകളും മുൻകൂർ റജിസ്റ്റർ ചെയ്തവർക്കുള്ള റിസ്റ്റ് ബാൻഡും ഉണ്ടാകും. റിസ്റ്റ് ബാൻഡിലെ ക്യു ആർ കോഡ് വഴി മത്സരഫലങ്ങൾ അറിയാം. രാവിലെ 8 മണി മുതൽ ചെയ്ഞ്ചിങ് റൂമുകൾ ഉപയോഗിക്കാം.
രാവിലെ 7 മണിക്ക് വെളാന്‍റിയഴ്സിനായുള്ള വിശുദ്ധ കുർബാനയും തുടർന്ന് 10, 12, 2, 4 മണികൾക്ക് വിശുദ്ധ കുർബാനയും ഉണ്ടാകും. ഇടവിട്ട സമയങ്ങളിൽ പരിശുദ്ധ കുർബാനയുടെ ആരാധനയും ഉണ്ടാകും. പതിനൊന്നു മണിക്ക് ശേഷം ആദ്യ മത്സരഫലം പുറത്തുവരും. ബൈബിൾ അപ്പസ്റ്റോലറ്റ് വെബ്‌സൈറ്റ്, ഡൈനിങ് ഹാളിലെ ടെലിവിഷൻ സ്‌ക്രീൻ, ബൈബിൾ അപ്പസ്റ്റോലറ്റ് ജനറൽ ബോഡി ഗ്രൂപ്പ് എന്നിവിടങ്ങളിലും റിസൾട്ടുകൾ ലഭ്യമാകും.
ഷോർട്ട് ഫിലിമുകൾ പ്രത്യേക സ്റ്റേജിൽ പ്രദർശിപ്പിക്കും. ഒന്നാം സ്ഥാനം നേടിയ ഫിലിം സമ്മാനദാനത്തിന് മുമ്പ് പ്രദർശിപ്പിക്കും. അഞ്ചേമുക്കാലിന് സമ്മാനദാന ചടങ്ങുകൾ ആരംഭിച്ച് എട്ടുമണിക്ക് അവസാനിക്കും. രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് കോഓർഡിനേറ്റർ ആന്‍റണി മാത്യു, എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അറിയിച്ചു.
രാവിലെ 8 മണി മുതൽ ഡൈനിങ് ഹാളിൽ പ്രഭാതഭക്ഷണം ലഭ്യമാകും. കലോത്സവം അവസാനിക്കുന്നതുവരെ ഭക്ഷണം വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്.
പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ആന്‍റണി ചുണ്ടെലിക്കാട്ട് ,പാസ്റ്ററൽ കോഓർഡിനേറ്റർ ഫാ. ടോം ഓലിക്കരോട്ടിന്‍റെയും നേതൃത്വത്തിൽ ഫാ. ജോർജ് എട്ടുപറയിൽ ചെയർമാനായിട്ടുള്ള 24 അംഗ കമ്മിഷനാണ് കലോത്സവത്തിന് നേതൃത്വം നൽകുന്നത്. ഫാ. ജോൺ പുളിന്താനത് , ഫാ. ജോസഫ് പിണക്കാട്ട്,ഫാ. വർഗീസ് കൊച്ചുപുരക്കൽ എന്നിവരാണ് ജോയിന്‍റ് കോർഡിനേറ്റർമാർ.
രൂപത ഫേസ്ബുക്ക്, യൂട്യൂബ് ചാനൽ, മാഗ്‌നവിഷൻ ചാനൽ എന്നിവയിലൂടെ കലോത്സവം ലൈവായി സംപ്രക്ഷേപണം ചെയ്യും. രൂപത ബൈബിൾ അപ്പൊസ്‌തലേറ്റിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഈ കലോത്സവത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.