'ഇന്നത്തെ ഇന്ത്യയിൽ നെഹ്റുവിയൻ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ഒഐസിസി (യുകെ) ചർച്ചാക്ലാസ് സംഘടിപ്പിച്ചു. രാഷ്ട്രീയ നിരീക്ഷകനും ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേംബ്രിജ് മേയറും യുകെയിലെ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവരാണ് കവൻട്രിയിലെ ടിഫിൻബോക്സ്‌ റസ്റ്ററന്റിൽ വച്ച് നടന്ന ക്ലാസുകൾ നയിച്ചത്‌.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കവൻട്രി ∙ 'ഇന്നത്തെ ഇന്ത്യയിൽ നെഹ്റുവിയൻ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെ ആസ്പദമാക്കി ഒഐസിസി (യുകെ) ചർച്ചാക്ലാസ് സംഘടിപ്പിച്ചു. രാഷ്ട്രീയ നിരീക്ഷകനും ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വ. എ ജയശങ്കർ, കേംബ്രിജ് മേയറും യുകെയിലെ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല എന്നിവരാണ് കവൻട്രിയിലെ ടിഫിൻബോക്സ്‌ റസ്റ്ററന്റിൽ വച്ച് നടന്ന ക്ലാസുകൾ നയിച്ചത്‌.

ഒഐസിസി (യുകെ) നാഷനൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു. റോമി കുര്യാക്കോസ് ആയിരുന്നു പരിപാടിയുടെ മോഡറേറ്റർ. വർക്കിങ് പ്രഡിഡന്റുമാരായ ബേബിക്കുട്ടി ജോർജ് സ്വാഗതവും മണികണ്ഠൻ ഐക്കാട് നന്ദിയും അറിയിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു. 

ADVERTISEMENT

ജവഹർലാൽ നെഹ്റു അവതരിപ്പിച്ച രാഷ്ട്രനിർമാണത്തിന്റെ അടിസ്ഥാന ആശയങ്ങളും ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യയുടെ മതേതരത്വം, സമാധാനം, ദാർശനികത, സാങ്കേതിക പുരോഗതി, സാമൂഹ്യനീതി എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകളുമാണ് ഇന്നത്തെ ഇന്ത്യയുടെ ആധാരം എന്നും ജയശങ്കര്‍ പറഞ്ഞു. 

ഇംഗ്ലണ്ടിലെ പഠനം വഴി നെഹ്‌റു ആര്‍ജ്ജിച്ച പൊതു ബോധവും ബ്രിട്ടന്‍ മുറുകെപിടിക്കുന്ന മതേതര മൂല്യവും ആഴത്തിൽ മനസിലാക്കിയ വ്യക്തിത്വം എന്ന നിലയിലാണ് മഹാത്മാ ഗാന്ധി അദ്ദേഹത്തെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പദത്തിലേക്ക് നിർദേശിച്ചത് എന്നും ജയശങ്കർ പറഞ്ഞു. 

ADVERTISEMENT

നെഹ്‌റുവിന്റെ ആശയങ്ങളും ചിന്തകളും ഇന്നും കാലികപ്രസക്തസങ്ങളാണെന്നും ഇന്നത്തെ ഇന്ത്യയിൽ ഈ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടതും, അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കേണ്ടത്  അത്യാവശ്യമാണെന്നും ചർച്ചയിൽ പങ്കെടുത്ത ബൈജു തിട്ടാല പറഞ്ഞു.

പരിപാടിയിൽ പങ്കെടുത്തവർക്ക് ടിഫിൻബോക്സ്‌ റസ്റ്ററന്റ് സ്നേഹവിരുന്നും ഒരുക്കിയിരുന്നു. 'ഇവന്റ്സ് മീഡിയ' ചർച്ചയുടെ ലൈവ് സ്ട്രീമിങ്ങും പ്രക്ഷേപണവും നടത്തി. ഒഐസിസി (യുകെ) നാഷനൽ കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഭാരവാഹികളായ അഷ്‌റഫ്‌ അബ്ദുള്ള, ജോർജ് ജോസഫ്, വിജീ പൈലി, സാബു ജോർജ്, ജോർജ് ജേക്കബ്, അജിത്കുമാർ സി നായർ, സി നടരാജൻ, ബേബി ലൂക്കോസ് തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Discussion organized by OICC UK

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT