രണ്ട് വര്‍ഷത്തിന് ശേഷം പുടിനുമായി ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് ഫോണില്‍ സംസാരിച്ചു
ബര്‍ലിന്‍ ∙ രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ജര്‍മന്‍ ചാന്‍സലര്‍ ഫോണില്‍ സംസാരിച്ചു.

ബര്‍ലിന്‍ ∙ രണ്ട് വര്‍ഷത്തിന് ശേഷം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ജര്‍മന്‍ ചാന്‍സലര്‍ ഫോണില്‍ സംസാരിച്ചു. ഒരുമണിക്കൂര്‍ നീണ്ടുനിന്ന ടെലിഫോണ്‍ സംഭാഷണത്തില്‍ യുക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തെ അപലപിക്കുകയും യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെടുകയും ചെയ്തു. ചാന്‍സലറുടെ വക്താവ് സ്റെറഫാന്‍ ഹെബെസ്ട്രീറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ശാശ്വതമായ സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ യുക്രെയ്നുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത കാണിക്കാന്‍ റഷ്യയോട് ജര്‍മന്‍ ചാന്‍സലര്‍ അഭ്യര്‍ഥിച്ചതായിട്ടാണ് വക്താവ് അറിയിച്ചത്.
ഷോള്‍സും പുടിനും തമ്മിലുള്ള സംഭഷണം റഷ്യ സ്ഥിരീകരിച്ചു. അതേസമയം പുടിന്റെ കയ്യിലെ പാവയാണ് ഷോള്‍സെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലന്‍സ്കി ആരോപിച്ചു.