ഇന്ത്യന്‍ ഫുട്‌ബോള്‍ കമ്യൂണിറ്റി സെവന്‍സ് ടൂര്‍ണമെന്റില്‍ ബെല്‍ഫാസ്റ്റ് എഫ്‌സി ജേതാക്കള്‍
നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ആവേശം വിതച്ച് ബെല്‍ബാസ്റ്റ് ഇന്ത്യന്‍ ഫുട്‌ബോള്‍ കമ്യൂണിറ്റിയുടെ സെവന്‍സ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ബെല്‍ഫാസ്റ്റ് എഫ്‌സി ജേതാക്കളായി. വിജയികള്‍ക്ക് 250 പൗണ്ടും ട്രോഫിയും മെഡലുകളും സമ്മാനമായി ലഭിച്ചു.

ബെല്‍ഫാസ്റ്റ് ∙ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ആവേശം വിതച്ച് ബെല്‍ബാസ്റ്റ് ഇന്ത്യന്‍ ഫുട്‌ബോള്‍ കമ്യൂണിറ്റിയുടെ സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍. 12 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ബെല്‍ഫാസ്റ്റ് എഫ്‌സി ജേതാക്കളായി. വിജയികള്‍ക്ക് 250 പൗണ്ടും ട്രോഫിയും മെഡലുകളും സമ്മാനമായി ലഭിച്ചു.
ഐഎഫ്ബി വോര്‍ട്ടെക്‌സിനായിരുന്നു റണ്ണേഴ്‌സ് അപ് കിരീടം. 150 പൗണ്ടും ട്രോഫിയും മെഡലുകളുമാണ് സമ്മാനമായി ലഭിച്ചത്. ഫുട്‌ബോള്‍ മല്‍സരങ്ങളിലെ മികച്ച കളിക്കാരനായി ബെല്‍ഫാസ്റ്റ് എഫ്‌സിയുടെ ഡൊണാള്‍ഡിനെ തിരഞ്ഞെടുത്തപ്പോള്‍ അരിക്കൊമ്പന്‍സ് ഡെറി വണ്ണിന്റെ ജെറിന്‍ മികച്ച ഗോള്‍കീപ്പറായി. ഐഎഫ്ബി ഈഗിള്‍സ്, ആന്‍ട്രിം ഈഗിള്‍സ്, ഐഎഫ്‌സിബി ബെല്‍ഫാസ്റ്റേഴ്‌സ്, ബെല്‍ഫാസ്റ്റ് റിനോസ്, അരിക്കൊമ്പന്‍ എഫ്‌സി ഡെറിയുടെ രണ്ടു ടീമുകള്‍, ബെല്‍ഫാസറ്റ് ടൈഗേഴ്‌സ്, ഐഎഫ്ബി ബ്ലേസേഴ്‌സ്, ഫീനിക്‌സ് എഫ്‌സി ബെല്‍ഫാസ്റ്റ്, പോര്‍ട്‌സ് യുണൈറ്റഡ് തുടങ്ങിയ ടീമുകളാണ് മത്സരത്തിനെത്തിയത്.
ബെല്‍ഫാസ്റ്റിലെ ഫുട്‌ബോള്‍ പ്രേമികളായ ഇന്ത്യക്കാരുടെ നേതൃത്വത്തിലാണ് 2021ല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ കമ്യൂണിറ്റി ബെല്‍ഫാസ്റ്റ് (ഐഎഫ്‌സിബി) രൂപീകൃതമായത്. എല്ലാ പ്രായക്കാരും വിവിധ പ്രഫഷനുകളിലും ദേശങ്ങളിലുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ഒരിമിപ്പിച്ചു വിവിധ തലങ്ങളിലുള്ളവര്‍ക്കായുള്ള ടീമുകള്‍ ഒരുക്കാന്‍ സാധിക്കുന്നതാണ് ബെല്‍ഫാസ്റ്റില്‍ ഫുട്‌ബോളിന്റെ വശ്യതയെന്ന് മല്‍സരങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച അലക്‌സ് ഫിലിപ് പറയുന്നു.
ആംപിള്‍ മോര്‍ട്‌ഗേജസ്, ഫോണ്‍ സോണ്‍ സൊലൂഷന്‍സ്, ട്രാവല്‍മാര്‍ട്, മെരാക്കി ഈവന്റ്‌സ്, ഡിജെ കാര്‍സ്, ബിന്‍ജീസ് കിച്ചന്‍, ഏഷ്യന്‍ ഫ്യൂഷന്‍, കൊച്ചി കിച്ചന്‍, ഡിജെ കാര്‍സ്, വേള്‍ഡ് ഫുഡ്, ദേശി ഡ്രസ് എന്‍ഐ, സൊനാലി, മേള, സ്‌പൈസ് ലാന്‍ഡ് തുടങ്ങിയവരയായിരുന്നു മത്സരങ്ങളുടെ സ്പോൺസർമാർ.