77 പേരെ കൊലപ്പെടുത്തിയ ഭീകരൻ; ജയിൽ മോചനത്തിന് നീക്കവുമായി നോർവേയിലെ ഭീകരാക്രമണ കേസ് പ്രതി
2011-ൽ നോർവേയിൽ നടന്ന ഇരട്ട ഭീകരാക്രമണങ്ങളിലൂടെ 77 പേരെ കൊലപ്പെടുത്തിയ ആൻഡേഴ്സ് ബെഹ്റിങ് ബ്രെവിക് ജയിൽ മോചനത്തിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ.
2011-ൽ നോർവേയിൽ നടന്ന ഇരട്ട ഭീകരാക്രമണങ്ങളിലൂടെ 77 പേരെ കൊലപ്പെടുത്തിയ ആൻഡേഴ്സ് ബെഹ്റിങ് ബ്രെവിക് ജയിൽ മോചനത്തിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ.
2011-ൽ നോർവേയിൽ നടന്ന ഇരട്ട ഭീകരാക്രമണങ്ങളിലൂടെ 77 പേരെ കൊലപ്പെടുത്തിയ ആൻഡേഴ്സ് ബെഹ്റിങ് ബ്രെവിക് ജയിൽ മോചനത്തിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ.
ഒസ്ലോ∙ 2011-ൽ നോർവേയിൽ നടന്ന ഇരട്ട ഭീകരാക്രമണങ്ങളിലൂടെ 77 പേരെ കൊലപ്പെടുത്തിയ ആൻഡേഴ്സ് ബെഹ്റിങ് ബ്രെവിക് ജയിൽ മോചനത്തിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഒസ്ലോയിലും ഉട്ടോയ ദ്വീപിലും നടത്തിയ ഈ ക്രൂരമായ ആക്രമണത്തിൽ ബ്രെവിക് ഒരുതരത്തിലുള്ള ഖേദവും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല.
2011 ജൂലൈ 22-നാണ് ബ്രെവിക് ഈ ആക്രമണം നടത്തിയത്. കൂട്ടക്കൊലയ്ക്ക് മുൻപ് ബെഹ്റിങ് ഒരു കാർ ബോംബ് സ്ഫോടനം നടത്തിയിരുന്നു. 950 കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചാണ് അന്ന് സ്ഫോടനം നടത്തിയതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഈ ആക്രമണത്തിന് ശേഷം, പൊലീസ് വേഷത്തിൽ ഉട്ടോയ ദ്വീപിലെ സോഷ്യൽ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷന്‍റെ ക്യാംപിലെത്തി 14 മുതൽ 51 വയസ്സുവരെ പ്രായമുള്ള 67 പേരെ വെടിവെച്ചുകൊന്നു. കൊലയാളിയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ഒരാൾ മുങ്ങിമരിച്ചു, മറ്റൊരാള്‍ പാറക്കെട്ടില്‍ നിന്ന് വീണു മരിച്ചു.
ആക്രമണം നടന്ന 75 മിനിറ്റിനുശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കുറ്റകൃത്യത്തിന് മുമ്പ്, ബ്രെവിക് ആയുധങ്ങളുമായി പോസ് ചെയ്യുകയും വംശീയ മാനിഫെസ്റേറാ പ്രസിദ്ധീകരിക്കുകയും ചെയ്തത് ലോകമനസാക്ഷിയെപ്പോലും ഞടുക്കിയിരുന്നു.
2012-ൽ, ഓസ്‌ലോ ഡിസ്ട്രിക്റ്റ് കോടതി ബ്രെവിക്കിന് നോർവേയിൽ സാധ്യമായ പരമാവധി ശിക്ഷ വിധിച്ചത്. 21 വർഷം തടവും തുടർന്ന് പ്രതിരോധ തടങ്കലുമാണ് കോടതി വിധി. എന്നാൽ, പത്ത് വർഷത്തിന് ശേഷം ജയിലിൽ നിന്ന് നേരത്തെ മോചിപ്പിക്കാനുള്ള സാധ്യത നോർവേയിലെ നിയമം നൽകുന്നതിനാല്‍, ബ്രെവിക് 2022-ൽ തന്നെ അനുബന്ധ അപേക്ഷ സമർപ്പിച്ചു. അക്രമം ഉപേക്ഷിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഹിറ്റ്ലർക്ക് സല്യൂട്ട് നൽകുകയും ദേശീയ സോഷ്യലിസത്തെ പിന്തുണയ്ക്കുകയും ചെയ്തതോടെ അപേക്ഷ പരാജയപ്പെട്ടു.
ഇപ്പോൾ പുതിയ ശ്രമത്തിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10 ന് ഓസ്‌ലോയുടെ പടിഞ്ഞാറ് റിംഗറിക്ക്, അസ്കർ, ബേറം ജില്ലാ കോടതിയിൽ വിചാരണ ആരംഭിച്ചു. നടപടിക്രമങ്ങള്‍ക്കായി മൂന്ന് ദിവസം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, വ്യാഴാഴ്ച തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്