ADVERTISEMENT

വിയന്ന ∙ ‘സ്ഥൂലം സൂക്ഷ്മം കാരണം’ എന്ന പേര് നല്‍കിയ ഫാ.ഷൈജു മാത്യുവിന്റെ ചിത്ര പ്രദർശനം സമാപിച്ചു. ഓസ്ട്രിയയിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ ഇടവകയുടെ ഡയറക്ടര്‍ കൂടിയായ ഫാ. ഷൈജു മാത്യു മേപ്പുറത്ത് ഒ.ഐ.സി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനം വിയന്ന അതിരുപതാ സഹായമെത്രന്‍ ഡോ.ഫ്രാന്‍സ് ഷാര്‍ലാണ് നിര്‍വഹിച്ചത്. ഓസ്ട്രിയൻ സമൂഹത്തിൽ നിന്നുള്ള നിരവധി പേർ പ്രദർശനം കാണാൻ എത്തിയിരുന്നു. 

fr-shaiju-mathew-art-exhibition-has-concluded

ചടങ്ങില്‍ ഡോ.ഗ്രേഗോര്‍ ജാന്‍സണ്‍, ചിത്രകാരന്‍ ജോണ്‍സന്‍ പള്ളിക്കുന്നേല്‍, റമ്പാന്‍ ജോഷി വെട്ടികാട്ടില്‍, സി.ഡോറിസ് എസ്.ആര്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.  ഉദ്ഘാടന സമ്മേളനത്തില്‍ സി.നോയേല്‍ മംഗലത്ത് എസ്.ആര്‍.എ ഭരതനാട്യം അവതരിപ്പിച്ചു.

fr-shaiju-mathew-art-exhibition-has-concluded

വിയന്നയില്‍ ആദ്യമായാണ് ഒരു മലയാളി വൈദികന്റെ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ആക്രിലിക്, അക്വറല്‍ നിറങ്ങള്‍ ഉപയോഗിച്ച് വരച്ചിരിക്കുന്ന ചിത്രങ്ങളാണ് കൂടുതലും. ലബനനിലെ കവിയായ ഖലിൽ ജിബ്രന്റെ കവിതയെ ആസ്പദമാക്കി വരച്ച "മഹാ സമുദ്രം-എവിടെ ഞാൻ ഒളിക്കും", ഉംസുഗ്,  നിറവ്, നസ്രത്തിലെ കുടുംബം, കാവാലയം, ഫ്ലൂയിട്, സാർട്ട്, എന്നീ ചിത്രങ്ങൾ ശ്രദ്ധനേടി. വിയന്നയുടെ മനോഹരമായ ഭൂപ്രകൃതി, നഗരദൃശ്യങ്ങൾ അടങ്ങിയ ജലച്ചായ ചിത്രങ്ങൾ പ്രദർശനത്തെ വൈവിധ്യമാക്കി. സന്ദർശകർക്കും പ്രോത്സാഹനം നൽകിയവർക്കും ഫാ. ഷൈജു മാത്യു നന്ദി അറിയിച്ചു.

English Summary:

Fr. Shaiju Mathew's Art Exhibition has Concluded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com