അയർലൻഡിൽ മഞ്ഞു വീഴ്ച ശക്തം; ഡബ്ലിൻ അടക്കം 11 കൗണ്ടികളിൽ ഓറഞ്ച് അലർട്ട്; രാജ്യമെങ്ങും ജാഗ്രതാനിർദേശം
ഡബ്ലിൻ ∙അയർലൻഡിൽ മഞ്ഞു വീഴ്ച ശക്തം. തലസ്ഥാന നഗരമായ ഡബ്ലിൻ അടക്കം 11 കൗണ്ടികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യമെങ്ങും യെലോ ജാഗ്രതാ നിർദേശം കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. കാർലോ, ഡബ്ലിൻ, കിൽഡറെ, കിൽക്കെനി, ലാഓയിസ്, ഓഫാലി, വെസ്ഫോഡ്, വിക്കലോ, മൺസ്റ്റർ, ഗാൽവേ, റോസ്കോമൺ എന്നീ

ഡബ്ലിൻ ∙ അയർലൻഡിൽ മഞ്ഞു വീഴ്ച ശക്തം. തലസ്ഥാന നഗരമായ ഡബ്ലിൻ അടക്കം 11 കൗണ്ടികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യമെങ്ങും യെലോ അലർട്ട് കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. കാർലോ, ഡബ്ലിൻ, കിൽഡറെ, കിൽക്കെനി, ലാഓയിസ്, ഓഫാലി, വെസ്ഫോഡ്, വിക്കലോ, മൺസ്റ്റർ, ഗാൽവേ, റോസ്കോമൺ എന്നീ കൗണ്ടികളിലാണ് ഇന്നലെ രാത്രി 9 മുതല്‍ ഇന്ന ഉച്ചയ്ക്ക് 12 വരെ ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്.
ഇതിന് പുറമെ കഴിഞ്ഞ ദിവസം രാത്രി 8 മുതല്‍ ഇന്ന് ഉച്ചയ്ക്ക് 12 വരെ രാജ്യമെങ്ങും യെലോ അലർട്ടും നിലവിലുണ്ട്. റോഡില്‍ കാഴ്ച മറയല്‍, യാത്രാക്ലേശം, മൃഗങ്ങള്‍ക്ക് ശാരീരകമായ അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ദിവസം രാത്രി താപനില പൂജ്യം മുതല്‍ മൈനസ് 4 വരെ താഴ്ന്നിരുന്നു.
മിക്കയിടങ്ങളിലും വ്യാപകമായി മഞ്ഞ് രൂപപ്പെടുകയും ചെയ്തു. ഇന്ന് മഴയ്ക്കും സാധ്യതയുണ്ട്. കോൺചറ്റ്, ഉൾസ്റ്റർ, വെസ്റ്റ് മൺസ്റ്റർ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. വടക്കന്‍ അയര്‍ലൻഡിലെ അന്ററിം, അർമഗ്, ഡൗൺ, ടൈറോൺ, ഡെറി തുടങ്ങിയ കൗണ്ടികളിലും കഴിഞ്ഞ ദിവസം വൈകിട്ട് 4 മുതല്‍ യെലോ അലർട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.