ഇംഗ്ലണ്ടിൽ ഏപ്രിൽ മുതൽ നികുതി വർധന; ഓരോ കുടുംബത്തിനും ശരാശരി പ്രതിവർഷം 100 പൗണ്ട് അധിക ബാധ്യത
ഇംഗ്ലണ്ടിൽ അടുത്ത സാമ്പത്തിക വർഷത്തിൽ കൗൺസിൽ ടാക്സിൽ അഞ്ചു ശതമാനത്തിന്റെ വർധന വരുത്താൻ സർക്കാർ തീരുമാനം.
ഇംഗ്ലണ്ടിൽ അടുത്ത സാമ്പത്തിക വർഷത്തിൽ കൗൺസിൽ ടാക്സിൽ അഞ്ചു ശതമാനത്തിന്റെ വർധന വരുത്താൻ സർക്കാർ തീരുമാനം.
ഇംഗ്ലണ്ടിൽ അടുത്ത സാമ്പത്തിക വർഷത്തിൽ കൗൺസിൽ ടാക്സിൽ അഞ്ചു ശതമാനത്തിന്റെ വർധന വരുത്താൻ സർക്കാർ തീരുമാനം.
ലണ്ടൻ ∙ ഇംഗ്ലണ്ടിൽ അടുത്ത സാമ്പത്തിക വർഷത്തിൽ കൗൺസിൽ ടാക്സിൽ അഞ്ചു ശതമാനത്തിന്റെ വർധന വരുത്താൻ സർക്കാർ തീരുമാനം. ഓരോ കുടുംബത്തിനും ശരാശരി പ്രതിവർഷം 100 പൗണ്ട് അധിക ബാധ്യത വരുത്തുന്ന തീരുമാനമാണ് സർക്കാർ കഴിഞ്ഞദിവസം പാർലമെന്റിൽ പ്രഖ്യാപിച്ചത്.
കൗൺസിൽ ബജറ്റുകളുടെ സമ്മർദം കുറയ്ക്കാനാണ് ഈ തീരുമാനമെന്നാണ് കമ്മ്യൂണിറ്റീസ് മിനിസ്റ്റർ മാത്യു പെന്നികുക്ക് പാർലമെന്റിൽ അറിയിച്ചത്. 2025/26 സാമ്പത്തിക വർഷത്തിൽ 1.8 ബില്യൻ പൗണ്ടിന്റെ അധിക വിഭവസമാഹരണമാണ് കൗൺസിൽ ടാക്സ് വർധനയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ഇംഗ്ലണ്ടിൽ സോഷ്യൽ കെയർ സർവീസുകൾ നടത്തുന്ന കൗൺസിലുകൾക്ക് പരമാവധി പ്രതിവർഷം അഞ്ചു ശതമാനവും അല്ലാത്ത കൗൺസിലുകൾക്ക് മൂന്നു ശതമാനവുമാണ് കൗൺസിൽ ടാക്സ് വർധിപ്പിക്കാവുന്ന പരിധി. ഇതനുസരിച്ചുള്ള വർധന തന്നെ നിലവിൽ വരുമെന്നാണ് മന്ത്രിയുടെ പ്രസ്താവന.
പ്രത്യേക സർക്കാർ അനുമതിയിലൂടെയോ ഹിതപരിശോധനയിലൂടെയോ മാത്രമേ ഈ പരിധി കൗൺസിലുകൾക്ക് മറികടക്കാനാകൂ. നിലവിൽ ഇംഗ്ലണ്ടിൽ ബാൻഡ്-ഡി ഗണത്തിൽപെട്ട ഒരു വീടിന് 2,171 പൗണ്ടാണ് ശരാശരി കൗൺസിൽ ടാക്സ്. ഇത് അഞ്ചു ശതമാനം വർധിക്കുമ്പോൾ ഓരോ വീടിനും 106 പൗണ്ട് ടാക്സ് അധികമായി നൽകേണ്ടിവരും.