അടുത്ത വർഷം മുതൽ ബ്രിട്ടനിൽ ഗ്യാസിനും വൈദ്യുതിക്കും വിലകൂടും
ലണ്ടൻ ∙ ജനുവരി മുതൽ ബ്രിട്ടനിലെ ഗ്യാസ്, ഇലക്ട്രിസിറ്റി ഉപയോക്താക്കളുടെ ബില്ല് വർധിക്കും. എനർജി റഗുലേറ്ററായ ഓഫ്ജെം പ്രൈസ് ക്യാപ്പിൽ വരുത്തിയ 1.2 ശതമാനത്തിന്റെ വർധനയാണ് ഉപയോക്താക്കളെ നേരിട്ട് ബാധിക്കുക.

ഇതുമൂലം ജനുവരി മുതൽ ഓരോ ബില്ലിലും ശരാശരി പ്രതിമാസം 1.75 പൗണ്ടിന്റെ വർധനയുണ്ടാകും. പ്രതിവർഷം ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളിൽ 21 പൗണ്ടിന്റെ വർധനയാകും ഇത്തരത്തിൽ ഉണ്ടാകുക. ഈ വർധനയോടെ എനർജി ബില്ലിന്റെ ദേശീയ ശരാശരി 1738 പൗണ്ടായി ഉയരും. രാജ്യത്തെ രണ്ടരക്കോടിയോളം വീട്ടുടമകൾക്ക് ഈ വർധന ബാധകമാകും.