ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനാര്‍ഥിയായി ഒലാഫ് ഷോള്‍സ് വീണ്ടും മത്സര രംഗത്ത്
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വീണ്ടും എസ്പിഡി പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയാകും.

ബര്‍ലിന്‍ ∙ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ജർമൻ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് വീണ്ടും എസ്പിഡി പാര്‍ട്ടിയുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥിയാകും. എസ്പിഡി പാര്‍ട്ടിയംഗവും നിലവിലെ പ്രതിരോധമന്ത്രിയുമായ ബോറിസ് പിസ്റ്റോറിയസ് സ്ഥാനാര്‍ത്വത്തില്‍ നിന്നും പിന്മാറിയതായി നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയാണ് ഷോള്‍സിനെ വീണ്ടും നാമനിര്‍ദ്ദേശം ചെയ്തത്.
എസ്പിഡിയിലെ പ്രധാന എതിരാളിയായ ബോറിസ് പിസ്റേറാറിയസ് മത്സരിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒലാഫ് ഷോള്‍സിന് അനുമതി ലഭിക്കുന്നത്. സമീപകാല സര്‍വേകള്‍ അനുസരിച്ച് ജനപ്രീതി എസ്പിഡിയ്ക്ക് വെറും 14-16% ആണ്. യാഥാസ്ഥിതിക ക്രിസ്ത്യന്‍ ഡെമോക്രാറ്റുകള്‍ക്കും (CDU) അവരുടെ ചാന്‍സലര്‍ സ്ഥാനാര്‍ഥി ഫ്രെഡറിക് മെര്‍സിനും 32–24% ഉം, തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (AfD) 18–19% ഉം ആണ്. 2025 ഫെബ്രുവരി 23 നാണ് തിരഞ്ഞെടുപ്പ്.