മിസ് ആൻഡ് മിസിസ് മലയാളി യുകെ ബ്യൂട്ടി പേജന്റിന് ഒരുങ്ങി ലണ്ടൻ
ലണ്ടൻ ഹാരോയിലെ ഹാച്ച് എൻഡ് ഹൈസ്കൂൾ ഗ്രേറ്റ് ഹാളിൽ നടക്കുന്ന 'മിസ് ആൻഡ് മിസിസ് മലയാളി യുകെ ബ്യൂട്ടി പേജന്‍റ് 2024' ത്തിൽ നടി എസ്തേർ അനിൽ സെലിബ്രറ്റ് ഗസ്റ്റായും പ്രശസ്ത ഫുട്ബോളറും സിനിമാതാരവുമായ ഐ.എം. വിജയൻ ചീഫ് ഗസ്റ്റായും അമേരിക്കൻ മോഡലും ബ്യൂട്ടി പേജന്‍റ് ജേതാവുമായ പൂജാ തിവാരിയും യുക്മ വക്താവ് അഡ്വ. എബി സെബാസ്റ്റ്യനും എന്നിവർ അതിഥികളായും പങ്കെടുക്കും.

ലണ്ടൻ ∙ ലണ്ടൻ ഹാരോയിലെ ഹാച്ച് എൻഡ് ഹൈസ്കൂൾ ഗ്രേറ്റ് ഹാളിൽ നടക്കുന്ന 'മിസ് ആൻഡ് മിസിസ് മലയാളി യുകെ ബ്യൂട്ടി പേജന്‍റ് 2024' ഇന്ന്. നടി എസ്തേർ അനിൽ സെലിബ്രറ്റ് ഗസ്റ്റായും പ്രശസ്ത ഫുട്ബോളറും സിനിമാതാരവുമായ ഐ.എം. വിജയൻ ചീഫ് ഗസ്റ്റായും അമേരിക്കൻ മോഡലും ബ്യൂട്ടി പേജന്‍റ് ജേതാവുമായ പൂജാ തിവാരിയും യുക്മ വക്താവ് അഡ്വ. എബി സെബാസ്റ്റ്യനും എന്നിവർ അതിഥികളായും പങ്കെടുക്കും. 28 മത്സരാർഥികളാണ് 'മിസ് ആൻഡ് മിസിസ് മലയാളി യുകെ ബ്യൂട്ടി പേജന്‍റ് 2024' ൽ പങ്കെടുക്കുക.
പ്രശസ്ത ഫാഷൻ ഡിസൈനർ കമൽ രാജ് മണിക്കത്ത് സംവിധാനം ചെയ്ത ഈ പരിപാടി വൈബ്രന്‍റ്സ് ലണ്ടൻ ഇവന്‍റ് മാനേജ്മെന്‍റ് ടീമാണ് അണിയിച്ചൊരുക്കിയത്. പാരമ്പര്യ വേഷത്തിലും ആധുനിക ശൈലിയിലുമുള്ള വസ്ത്രങ്ങളിൽ വേദിയിൽ അണിനിരക്കുക.
അബിയും ബോണിസണും ചേര്‍ന്നൊരുക്കുന്ന ഡി.ജെ പാര്‍ട്ടി സോഷ്യല്‍ മീഡിയ ഇന്‍ഫ്യുവന്‍സേഴ്സിന്‍റെ റാംപ് വാക്ക് എന്നിവ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളാവും. പ്രിന്‍സ് സേവ്യര്‍, നിവേദ്യ നിജേഷ് എന്നിവരാവും അവതാരകരായെത്തുന്നത്. മലയാളി സമൂഹത്തിന്‍റെ സൗന്ദര്യവും പ്രതിഭയും സാംസ്കാരിക അഭിമാനവും ആഘോഷിക്കാന്‍ നിങ്ങള്‍ക്കുള്ള അവസരം നഷ്ടമാക്കരുതെന്ന് സംഘാടകര്‍ അഭ്യർഥിച്ചു. ദീപ നായര്‍, സ്മൃതി രാജ്, പാര്‍വതി പിള്ള, ഏഞ്ജല്‍ റോസ്, അശ്വതി അനീഷ്, ഷാരോണ്‍ സജി എന്നിവര്‍ ഉള്‍പ്പെടുന്ന ഈ മേഖലയിലെ പരിചയസമ്പന്നരാണ് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.
Venue: Great Hall, Hatch End High School, Harrow London, HA3 6NR
ടിക്കറ്റുകള്‍ക്കും വിവരങ്ങള്‍ക്കും: 07774966980 / 07397558321