ജര്‍മന്‍ സമ്പദ് വ്യവസ്ഥ വീണ്ടും മന്ദഗതിയില്‍
വർഷത്തിന്റെ മൂന്നാം പാദത്തിലും ജർമനിയുടെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണെന്ന് കണക്കുകൾ. ജർമൻ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പുറത്തുവിട്ട പ്രാഥമിക കണക്കു പ്രകാരമാണിത്.

ബര്‍ലിന്‍ ∙ വർഷത്തിന്റെ മൂന്നാം പാദത്തിലും ജർമനിയുടെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണെന്ന് കണക്കുകൾ. ജർമൻ ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പുറത്തുവിട്ട പ്രാഥമിക കണക്കു പ്രകാരമാണിത്.
രണ്ടാം പാദത്തെ അപേക്ഷിച്ച് 0.1% മാത്രമാണ് വളർച്ച. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ജര്‍മന്‍കാര്‍ കൂടുതല്‍ ചെലവഴിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. ജര്‍മനിയുടെ സമ്പദ് വ്യവസ്ഥയിലെ പ്രധാന ഘടകമായ ചരക്കുകളുടെ കയറ്റുമതിയിൽ ഏകദേശം 2.4 ശതമാനമാണ് കുറവ്. കോവിഡ് പകര്‍ച്ചവ്യാധിയും യുക്രെയ്ൻ–റഷ്യ യുദ്ധത്തിന്റെ ആഘാതവും വ്യാവസായിക ഓര്‍ഡറുകളില്‍ ഇടിവിന് കാരണമായിട്ടുണ്ട്.
പണപ്പെരുപ്പം ഉയരുന്നുണ്ടെങ്കിലും സമ്പദ് വ്യവസ്ഥയുടെ തകർച്ചയെ മറികടക്കാൻ അധികൃതർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഉപഭോക്തൃ ചെലവുകള്‍ വര്‍ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ. സാമ്പത്തിക മാന്ദ്യത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്നാണ് ജര്‍മന്‍ അഭിവൃദ്ധിയുടെ പര്യായമായ ഫോക്സ് വാഗണ്‍ എന്ന കമ്പനിയുടെ പ്രതിസന്ധി, ബജറ്റിൽ ഗണ്യമായ വെട്ടികുറയ്ക്കലിനും രാജ്യത്തുടനീളമുള്ള നിരവധി ഫാക്ടറികള്‍ അടച്ചുപൂട്ടാനുമുള്ള ശ്രമത്തിലാണ് കമ്പനി.