ന്യൂകാസിലിൽ മലയാളിയുടെ വിജയഗാഥ ബോക്സിങ്ങിൽ നാഷനൽ ചാംപ്യനായി ആൽവിൻ ജിജോ മാധവപ്പള്ളിൽ
ന്യൂ കാസിലിലെ മലയാളികൾക്ക് അഭിമാനമായി ബോക്സിങ്ങിൽ പുത്തൻ വിജയചരിത്രം കുറിച്ച് മലയാളിയായ മാധവപ്പള്ളിൽ ആൽവിൻ ജിജോ.

ന്യൂകാസിൽ ∙ ന്യൂ കാസിലിലെ മലയാളികൾക്ക് അഭിമാനമായി ബോക്സിങ്ങിൽ പുത്തൻ വിജയചരിത്രം കുറിച്ച് മലയാളിയായ മാധവപ്പള്ളിൽ ആൽവിൻ ജിജോ. 46 കിലോ വിഭാഗത്തിലാണ് ബോക്സിങ് ചാംപ്യൻ പട്ടം നേടിയത്. നാഷണൽ അസോസിയേഷൻ ഫോർ ബോയ്സ് ആൻഡ് ഗേൾസ് നടത്തിയ മത്സരത്തിലാണ് ചാംപ്യൻ ആയത്.
ബിആദ്യല്ലിംഗ് ഹാമിൽ, ബ്ലാക് ബേൺ എന്നിവിടങ്ങളിലെ പ്രാഥമിക, സെമി ഫൈനൽ മത്സരങ്ങൾക്ക് ശേഷം ബ്രിഡ്‌ലിങ്ങ്ടണിൽ നടന്ന ഫൈനലിലാണ് ആൽവിൻ ജിജോ പുതിയ ചരിത്രം കുറിച്ചത്.
ഇന്റർ നാഷനൽ ടൂർ ഓപ്പറേറ്റർ ആയ ജിജോ യുകെയിലെ ക്നാനായ കാത്തലിക് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും നിലവിൽ ന്യൂ കാസിൽ ക്നാനായ മിഷന്റെ കൈക്കാരന്മാരിൽ ഒരാളുമാണ്. സിസ്സി–ജിജോ ദമ്പന്തികളുടെ മകനാണ്. ഡോ.ആർലിൻ ജിജോ, ആഷിൻ ജിജോ എന്നിവർ സഹോദരങ്ങളാണ്.
ചെറുപ്പം മുതൽ ബോക്സിങ് മത്സരങ്ങളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആൽവിന് മാതാപിതാക്കൾ നൽകിയ പ്രോത്സാഹനവും പിന്തുണയുമാണ് വിജയത്തിലെത്തിച്ചത്. ന്യൂ കാസിലിലെ മലയാളി അസോസിയേഷനുകളിലും ക്നാനായ സിറോ മലബാർ അസോസിയേഷനുകളിലും സജീവ സാന്നിധ്യമാണ് ആൽവിനും കുടുംബവും.