ബര്‍ലിന്‍∙ ലോകപ്രശസ്ത ജര്‍മനിയിലെ കാര്‍ കമ്പനി ഭീമന്‍ ഫോക്സ്വാഗണ്‍ പടിഞ്ഞാറന്‍ ചൈനയിലെ ഉറുംകിയിലെ പ്ളാന്റ് വിറ്റു. ഉയ്ഗൂര്‍ മേഖലയില്‍ നിന്നും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ക്ക് ഉയര്‍ന്നുവന്നതിനു ശേഷമാണ് കാര്‍ കമ്പനി പ്രതികരിച്ചതും തങ്ങളുടെ വിവാദ ചൈന ഫാക്ടറി വിറ്റതും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍∙ കാർ നിർമാണ രംഗത്തെ അതികായനായ ജർമൻ കമ്പനി ഫോക്സ് വാഗൻ ചൈനയിലെ വിവാദമായ ഫാക്ടറി വിറ്റു. മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് വർഷങ്ങളായി ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വിൽപന. അതേസമയം സാമ്പത്തിക കാരണങ്ങളാണ് വിൽപനയ്ക്ക് പിന്നിലെന്നാണ് കമ്പനിയുടെ പ്രതികരണം. കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ ചെലവ് കുറയ്ക്കുക എന്ന പദ്ധതിയുടെ ഭാഗമാണിതെന്നും കമ്പനി പറയുന്നു. 

പടിഞ്ഞാറന്‍ ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഉറുംകിയിലാണ് 700 ൽപരം ജീവനക്കാരുള്ള പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. 2013 ൽ പ്ലാന്റ് തുടങ്ങിയ കാലം മുതൽക്കേ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഉയ്ഗൂര്‍ മേഖലയിലെ  മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ വർഷങ്ങളായി നിക്ഷേപകരിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും കമ്പനി കടുത്ത സമ്മർദ്ദവും നേരിട്ടിരുന്നു.

ADVERTISEMENT

ചൈനയിലെ പ്രാദേശിക പങ്കാളിയായ എസ്എഐസി മോട്ടർ കമ്പനിയുമായി ചേർന്നാണ് ഫോക്സ് വാഗൻ ഉറുംകിയിൽ പ്ലാന്റ് തുടങ്ങിയത്. സിന്‍ജിയാങ് പ്രവിശ്യയില്‍  ഫാക്ടറി നിര്‍മ്മിച്ച ആദ്യത്തെ കാര്‍ നിര്‍മ്മാതാവ് കൂടിയാണ് ഫോക്സ് വാഗൻ. അന്നത്തെ ചെലവ് 170 ദശലക്ഷം യൂറോയാണ്. ചൈനീസ് അനുബന്ധ സ്ഥാപനങ്ങളില്‍ നിര്‍ബന്ധിത തൊഴിലാളികളായി ഉയ്ഗൂര്‍മാരെ ഉപയോഗിക്കാമെന്ന ആരോപണങ്ങള്‍ ആവര്‍ത്തിച്ചു, പടിഞ്ഞാറന്‍ ചൈനയിലെ മേഖലയില്‍ നിന്ന് പിന്മാറാന്‍ കമ്പനി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാൽ പ്ലാന്റിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നതിന് തെളിവില്ലെന്ന കമ്പനിയുടെ വിശദീകരണം വലിയ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. 

ഈ വര്‍ഷം സെപ്റ്റംബറില്‍ ചൈനയിലെ മനുഷ്യാവകാശങ്ങളെക്കുറിച്ച് കമ്പനിയില്‍ നിന്നുള്ള അപര്യാപ്തമായ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ഫലമായി സ്വീഡന്‍, ഗ്രേറ്റ് ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള 50 രാജ്യാന്തര പാര്‍ലമെന്റേറിയന്മാര്‍ ചൈനീസ് പ്രവിശ്യ നിവാസികളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിരുന്നു. ഫാക്ടറിയുടെ നിര്‍മ്മാണ സമയത്ത് മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന് 2023–ല്‍ ഒരു പരിശോധനാ റിപ്പോര്‍ട്ട് ഉപയോഗിച്ച് തെളിയിക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും റിപ്പോർട്ടിലെ അപാകതകൾ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ രംഗത്തെത്തിയതോടെ കമ്പനി വീണ്ടും സമ്മർദ്ദത്തിലായി.  ജര്‍മനിയിലെ ട്രാഫിക് ലൈറ്റ് മുന്നണി സഖ്യത്തിന്റെ പ്രതിനിധികള്‍ പദ്ധതി അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. മൂലധന വിപണികളിൽ നിന്നും കമ്പനിക്കു മേൽ സമ്മർദ്ദമുണ്ടായി. 

English Summary:

Volkswagen Sells Plant In China’s Xinjiang Region