രണം ആസന്നമായ രോഗികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വൈദ്യസഹായത്തോടെ മരണം വരിക്കാനുള്ള വിവാദ ബില്ലിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം. വികാരപരമായ പ്രസംഗങ്ങൾക്കും പ്രസ്താവനകൾക്കുമൊടുവിലാണ് 275നെതിരെ 300 വോട്ടുകൾക്ക് ബില്ല് പാസായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ മരണം ആസന്നമായ രോഗികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വൈദ്യസഹായത്തോടെ മരണം വരിക്കാനുള്ള വിവാദ ബില്ലിന് ബ്രിട്ടിഷ് പാർലമെന്റിന്റെ അംഗീകാരം. വികാരപരമായ പ്രസംഗങ്ങൾക്കും പ്രസ്താവനകൾക്കുമൊടുവിലാണ് 275നെതിരെ 300 വോട്ടുകൾക്ക് ബില്ല് പാസായത്.

എതാനും മാസങ്ങൾ നീളുന്ന മറ്റ് പാർലമെന്ററി നടപടികൾകൂടി പൂർത്തിയായാൽ ബില്ല് നിയമമായി മാറും. ഇതോടെ ഇംഗ്ലണ്ടിലെയും വെയിൽസിലെ പ്രായപൂർത്തിയായ ഒരു രോഗിക്ക് ആറു മാസത്തിനുള്ളിൽ മരണം ഉറപ്പാണെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ വൈദ്യസഹായത്തോടെ മരണം വരിക്കാൻ അവസരമുണ്ടാകും. കത്തോലിക്കാ സഭയും നിരവധി സാമൂഹിക സംഘടനകളും ആക്ടിവിസ്റ്റുകളുമെല്ലാം തുറന്ന് എതിർത്ത ബില്ലിന് വിശദമായ ചർച്ചകൾക്കടുവിലാണ് പാർലമെന്റ് അംഗീകാരം നൽകിയത്.

ADVERTISEMENT

ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ തന്നെ ബില്ലിനെ എതിർത്ത് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ബില്ല് പാർലമെന്റിൽ ചർച്ചചെയ്യുമ്പോൾ ഇതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വെസ്റ്റ്മിനിസ്റ്ററിലെ പാർലമെന്റ് സ്ക്വയറിൽ തടിച്ചുകൂടി. ബില്ലിനെ എതിർക്കുന്നവർ നിരാശയോടെയും അനുകൂലിക്കുന്നവർ ആഹ്ലാദാരവങ്ങളോടെയുമാണ് പാർലമെന്റിൽ നിന്നുള്ള വാർത്തയെ എതിരേറ്റത്.

മരണത്തിന് വൈദ്യസഹായം നേടാൻ നിലവിലെ നിയമപ്രകാരം ബ്രിട്ടണിൽ വ്യവസ്ഥയില്ല. എന്നാൽ പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇത് സാധ്യമാകും. വൈദ്യശാസ്ത്രപരമായും നിയമപരമായുമുള്ള ഒട്ടേറെ കടമ്പകളിലൂടെ മാത്രമേ ഇതിലേക്ക് ഒരാൾക്ക് എത്തിച്ചേരാനാകൂ എന്നു മാത്രം.

ADVERTISEMENT

ലേബർ എംപിമാരിൽ 234 പേരാണ് ബില്ലിനെ അനുകൂലിച്ചത്. 147 പേർ എതിർത്ത് വോട്ടുചെയ്തു. കൺസർവേറ്റീവ് പാർട്ടിയിലെ 92 പേർ ബില്ലിന് എതിരായിരുന്നു.  എന്നാൽ 23 പേർ ബില്ലിനെ അനുകൂലിച്ചു. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിലെ 61 അംഗങ്ങളും ബില്ലിന് അനുകൂലമായിരുന്നു. ഇത്തരത്തിൽ പ്രതിപക്ഷ പാർട്ടികളിലെ ഒരു വിഭാഗത്തിന്റെ പിന്തുണകൂടി നേടിയാണ് ബ്ലില് പാസാക്കാനായത്.

English Summary:

British lawmakers give initial approval to a bill to allow terminally ill adults to end their lives