ADVERTISEMENT

ലണ്ടൻ/തഞ്ചാവൂർ ∙ വർഷങ്ങൾക്ക് മുൻപ് പലരാൽ കൈമറിഞ്ഞ് യുകെയിൽ എത്തിയ കോടികള്‍ വിലയുള്ള വിഗ്രഹം തിരിച്ചുപിടിച്ച് തമിഴ്നാട് പൊലീസ്. യുകെയിലെ ഒക്സ്ഫഡ് സർവകലാശാല മ്യൂസിയത്തിൽ എത്തിയ തിരുമങ്കയ് ആഴ്‌വാര്‍ വെങ്കല വിഗ്രഹം ആണ് തമിഴ്നാടിന്റെ അഭ്യർഥന പ്രകാരം തിരിച്ചെത്തിക്കുന്നത്.

തഞ്ചാവൂര്‍ ജില്ലയിലെ സൗന്ദരരാജ പെരുമാള്‍ ക്ഷേത്രത്തിലെയാണ് തിരുമങ്കയ് ആഴ്‌വാര്‍ വെങ്കല വിഗ്രഹം. 1950 നും 1967 നും ഇടയില്‍ മോഷണം പോയ നാല് വിഗ്രഹങ്ങളിൽ ഒന്നാണ് ഇത്. പിന്നീട് ഇത് യുകെയിലേക്ക് എത്തുകയായിരുന്നു. 

ഓക്സ്ഫഡ് സര്‍വകലാശാലയുടെ മ്യൂസിയത്തിലാണ് വിഗ്രഹം ഇപ്പോഴുള്ളത്. 1967 ല്‍‍ മ്യൂസിയം വിഗ്രഹം സ്വന്തമാക്കിയെന്നാണ് രേഖകള്‍. 2020 ലാണ് വിഗ്രഹം മോഷ്ടിച്ചതായി കണ്ടെത്തി കേസെടുത്തത്. തുടർ അന്വേഷണത്തിൽ ഒക്സ്ഫഡ് സര്‍‍വകലാശാലയ്ക്ക് പൊലീസ് തെളിവുകള്‍ കൈമാറിയതോടെ യുകെയിൽ നിന്നുള്ള സംഘം തമിഴ്നാട്ടിലെത്തി പരിശോധന നടത്തി. ഇതോടെ ആരാധനയ്ക്കായി വിഗ്രഹം വിട്ടുനല്‍കാമെന്ന് സര്‍വകലാശാല പൊലീസിനെ അറിയിച്ചു. വിഗ്രഹം തിരിച്ചെത്തിക്കാനുള്ള ചെലവും സര്‍വകലാശാല വഹിക്കും. ഒരുമാസത്തിനകം വിഗ്രഹം വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.

English Summary:

UK museum to return stolen bronze idol it purchased in 1967: TN Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com