ലണ്ടൻ ∙ വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യയെന്ന് വിമർശകരും വേദനകളുടെയും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ലോകത്തുനിന്നും മോചനം നേടാനുള്ള മാർഗമെന്ന് അനുകൂലിക്കുന്നവരും പറയുന്ന ബ്രിട്ടണിലെ വിവാദമായ പുതിയ നിയമത്തിന്റെ വിശദാംങ്ങൾ ഇങ്ങനെ. ആറുമാസത്തിനുള്ളിൽ മരണം ഉറപ്പായ പ്രായപൂർത്തിയായ രോഗികൾക്ക് വൈദ്യ

ലണ്ടൻ ∙ വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യയെന്ന് വിമർശകരും വേദനകളുടെയും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ലോകത്തുനിന്നും മോചനം നേടാനുള്ള മാർഗമെന്ന് അനുകൂലിക്കുന്നവരും പറയുന്ന ബ്രിട്ടണിലെ വിവാദമായ പുതിയ നിയമത്തിന്റെ വിശദാംങ്ങൾ ഇങ്ങനെ. ആറുമാസത്തിനുള്ളിൽ മരണം ഉറപ്പായ പ്രായപൂർത്തിയായ രോഗികൾക്ക് വൈദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യയെന്ന് വിമർശകരും വേദനകളുടെയും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ലോകത്തുനിന്നും മോചനം നേടാനുള്ള മാർഗമെന്ന് അനുകൂലിക്കുന്നവരും പറയുന്ന ബ്രിട്ടണിലെ വിവാദമായ പുതിയ നിയമത്തിന്റെ വിശദാംങ്ങൾ ഇങ്ങനെ. ആറുമാസത്തിനുള്ളിൽ മരണം ഉറപ്പായ പ്രായപൂർത്തിയായ രോഗികൾക്ക് വൈദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ വൈദ്യ സഹായത്തോടെയുള്ള ആത്മഹത്യയെന്ന് വിമർശകരും വേദനകളുടെയും ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും ലോകത്തുനിന്നും മോചനം നേടാനുള്ള മാർഗമെന്ന് അനുകൂലിക്കുന്നവരും പറയുന്ന ബ്രിട്ടനിലെ വിവാദമായ പുതിയ നിയമത്തിന്റെ വിശദാംങ്ങൾ ഇങ്ങനെ. ആറുമാസത്തിനുള്ളിൽ മരണം ഉറപ്പായ പ്രായപൂർത്തിയായ രോഗികൾക്ക് വൈദ്യ സഹായത്തെോടെ മരണം വരിക്കാനുള്ള ബില്ലിന് ഇന്നലെയാണ് ബ്രിട്ടിഷ് പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകിയത്.

എല്ലാ പാർട്ടികളിലും ബില്ലിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടായിരുന്നു. എങ്കിലും ബില്ല് വോട്ടിനിട്ടപ്പോൾ 25 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാസായി. ‘ടെർമിനലി ഇൽ അഡൽട്ട്സ് (എൻഡ് ഓഫ് ലൈഫ്) ബില്ല്’ എന്നാണ് പുതിയ നിയമത്തിന്റെ പേര്.  ഇംഗ്ലണ്ടിലെയും വെയിൽസിലെയും 18 വയസ്സ് പൂർത്തിയായവർക്കു വേണ്ടി മാത്രമുള്ള നിയമമാണിത്. ബില്ല് നിയമമായാൽ ചുരുങ്ങിയത് ഒരുവർഷമെങ്കിലും ഇവിടെ ഏതെങ്കിലും ജിപിയുടെ കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ളവർക്കു മാത്രമേ ഈ അവകാശം ലഭ്യമാകൂ.

ADVERTISEMENT

ബാഹ്യ സമ്മർദമില്ലാതെ സ്വബോധത്തോടെ മരണം തിരഞ്ഞെടുക്കാനുള്ള മാനസിക ശേഷിയുള്ളവർക്കു മാത്രമേ ഇതിന് അർഹതയുണ്ടാകൂ. ആറു മാസത്തിൽ കൂടുതൽ ഇവർ ജീവിച്ചിരിക്കില്ല എന്ന മെഡിക്കൽ സാഹചര്യവും ഉണ്ടാകണം. മരണം വരിക്കാനുള്ള സമ്മതം എഴുതി നൽകുന്ന രണ്ട് സത്യവാങ്മൂലം ഇതിനായി ആവശ്യമുണ്ട്. മറ്റൊരാളുടെ സാക്ഷ്യപ്പെടുത്തലോടെ സ്വന്തമായോ മുക്ത്യാർ (പ്രോക്സി) രേഖയായോ ഇത് സമർപ്പിക്കാം. രോഗി സ്വയം മരിക്കാൻ അർഹനാണെന്ന് രണ്ടു ഡോക്ടർമാർ ഒരാഴ്ചത്തെ ഇടവേളയിൽ വ്യത്യസ്തമായി പരിശോധന നടത്തി റിപ്പോർട്ട് നൽകണം. 

ഇതിനു ശേഷം ഒരു ഹൈക്കോടതി ജഡ്ജി രോഗിയിൽ നിന്നും രോഗിയെ പരിശോധിച്ച രണ്ടു ഡോക്ടർമാരിൽ ഒരാളിൽനിന്നും മൊഴി രേഖപ്പെടുത്തി അന്തിമ തീരുമാനം കൈക്കോള്ളണം, ഇതിനായി വേണമെങ്കിൽ രോഗിയുടെ അടുത്ത ബന്ധുക്കളുമായോ  മെഡിക്കൽ ടീമിലെ യോഗ്യരായ മറ്റാരെങ്കിലുമായോ ജഡ്ജിക്ക് ബന്ധപ്പെടാം. ഇത്തരത്തിൽ ജഡ്ജി മരിക്കാനുള്ള അനുമതി നൽകിയാലും 14 ദിവസത്തിനു ശേഷമേ ഈ തീരുമാനം നടപ്പാക്കാനാകൂ. എന്നാൽ ചില പ്രത്യേക സാഹര്യങ്ങളിൽ ഇത് 48 മണിക്കൂറായി ചുരുക്കാമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. 

ADVERTISEMENT

മരിക്കാൻ രോഗിക്ക് അനുമതി നൽകിയാൽ അതിനു സഹായിക്കുന്ന പദാർഥം തയാറാക്കി നൽകുകയോ നിർദേശിക്കുകയോ ചെയ്യേണ്ടത് ഡോക്ടറാണ്. എന്നാൽ ഇത് ഏത് മരുന്നാണെന്ന് ബില്ല് നിഷ്കർഷിക്കുന്നില്ല. രോഗി തനിയെയാണ് ഡോക്ടർ നിർദേശിക്കുന്ന മരുന്ന് കഴിക്കേണ്ടത്. ഡോക്ടറോ മറ്റ് മെഡിിക്കൽ സ്റ്റാഫോ ഈ മരുന്ന് രോഗിക്ക് നൽകാൻ പാടില്ല. എന്നാൽ രോഗി തനിയെ മരുന്ന് കഴിച്ച് മരണം വരിക്കുന്നതു വരെ ഡോക്ടർ കൂടെ നിൽക്കണം. മരിച്ചാൽ മരണം സ്ഥിരീകരിക്കണം. മരിച്ചില്ലെങ്കിൽ ഉദ്യമം പരാജയപ്പെട്ടതായും ഡോക്ടർ സാക്ഷ്യപ്പെടുത്തണം. 

അവസാന നിമിഷം രോഗി മരുന്ന് കഴിക്കുന്നില്ല എന്നു തീരുമാനമെടുത്താൽ ഉടർ തന്നെ ഡോക്ടർ ഈ മരുന്ന് രോഗിയുടെ പക്കൽനിന്നും മാറ്റണം. ഈ നിയമം പ്രാബല്യത്തിലായാൽ ഇതു നടപ്പാക്കാനായി ഒരു ഡോക്ടറെയും നിർബന്ധിക്കാനാവില്ല. (ആരാച്ചാരുടെ പണിക്ക് ആരെങ്കിലും തയാറല്ലെങ്കിൽ അവരെ നിർബന്ധിക്കാനാവില്ലെന്ന് ചുരുക്കം.)  ഇതിനെല്ലാം ഉപരി ഈ നിയമം ആരെങ്കിലും ദുരുപയോഗം ചെയ്താൽ അവരെ കാത്തിരിക്കുന്നത് 14 വർഷം ജയിൽവാസം അടക്കമുള്ള ശിക്ഷയുമായിരിക്കും.

ADVERTISEMENT

സ്കോട്ട്ലൻഡിൽ സമാനമായ നിയമം നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നുണ്ട്. ബ്രിട്ടന്റെ ഭാഗമായ ജേഴ്സി, ഐൽ ഓഫി മാൻ തുടങ്ങിയ ഉപദ്വീപുകളിലും ഈ നിയമം പ്രാബല്യത്തിലാക്കാൻ ഒരുങ്ങുകയാണ് പ്രാദേശിക ഭരണകൂടങ്ങൾ. രോഗിയുടെയോ തൊട്ടടുത്ത ബന്ധുക്കളുടെയോ അനുമതിയോടെ ആരോഗ്യപ്രവർത്തകർ മരുന്ന് നൽകി മരണത്തിന് സഹായിക്കുന്ന ദയാവധത്തിൽനിന്നും (യൂത്തനേഷ്യ) തികച്ചും വ്യത്യസ്തമാണ് വൈദ്യസഹായത്തോടെ സ്വയം മരിക്കാൻ അനുമതി നൽകുന്ന ഈ പുതിയ നിയമം. ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെയുള്ള ആത്മഹത്യ എന്നേ ബ്രിട്ടന്റെ ഈ പുതിയ നിയമത്തെ വിശേഷിപ്പിക്കാനാകൂ.    

English Summary:

UK Parliament Advances Bill to Allow Assisted Dying for Terminally ill. All you Need to Know About Britain's Controversial Law