അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടരുന്നു
അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെണ്ണൽ ഇന്ന് രാത്രിയോടെ പൂർണ്ണമായി അവസാനിക്കൂ.
അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെണ്ണൽ ഇന്ന് രാത്രിയോടെ പൂർണ്ണമായി അവസാനിക്കൂ.
അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെണ്ണൽ ഇന്ന് രാത്രിയോടെ പൂർണ്ണമായി അവസാനിക്കൂ.
ഡബ്ലിൻ ∙ അയർലൻഡ് പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടരുന്നു. ശനിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെണ്ണൽ ഇന്ന് രാത്രിയോടെ പൂർണ്ണമായി അവസാനിക്കൂ. രാജ്യത്തെ 43 മണ്ഡലങ്ങളിൽ നിന്ന് 174 പാർലമെന്റ് അംഗങ്ങളെയാണ് (ടിഡി) തിരഞ്ഞെടുക്കേണ്ടത്. എന്നാൽ ഇതുവരെ ഫലപ്രഖ്യാപനം നടന്നത് 162 സീറ്റുകളിലാണ്. ഫിനാഫാൾ (43), സിൻഫെയ്ൻ (36), ഫിനഗേൽ (36), സോഷ്യൽ ഡെമോക്രാറ്റ്സ് (11), ലേബർ (9), പീപ്പിൾ ബി ഫോർ പ്രോഫിറ്റ് -സോളിഡാരിറ്റി (3), ഗ്രീൻ പാർട്ടി (1), സ്വതന്ത്രർ (23) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ഇതിൽ 88 സീറ്റുകൾ വേണം ഭരണത്തിൽ എത്തുവാൻ. നിലവിലെ സാഹചര്യത്തിൽ ഫിനാഫാൾ, ഫിനഗേൽ പാർട്ടികൾ വീണ്ടും സഖ്യത്തിൽ ഏർപ്പെട്ട് ഭരണം പിടിക്കുവാനുള്ള സാധ്യത മുന്നിൽ കാണുന്നുണ്ട്. അയർലൻഡിലെ മൂന്ന് പ്രധാന പാർട്ടികളുടെ പാർലമെന്റ് അംഗങ്ങളുടെ എണ്ണങ്ങൾ തമ്മിൽ നേരിയ വെത്യാസം മാത്രമാണ് ഉള്ളത്. നിലവിൽ തിരഞ്ഞെടുപ്പിന് മുൻപ് സഖ്യകക്ഷികൾ എന്ന നിലയിൽ ഭരണം പങ്കിട്ടിരുന്ന ഫിനാഫാൾ, ഫിനഗേൽ, ഗ്രീൻ പാർട്ടി എന്നിവയ്ക്ക് 80 സീറ്റുകൾ ലഭ്യമായിട്ടുണ്ട്. എന്നാൽ ഇവർ തിരഞ്ഞെടുപ്പിൽ സഖ്യം ചേരാതെയാണ് മത്സരിച്ചത്. ഇവർ വീണ്ടും സഖ്യത്തിൽ ഏർപ്പെട്ടാൽ ഭരണം പിടിക്കാൻ 8 സീറ്റുകളുടെ കുറവ് മാത്രമാണ് ഉള്ളത്. അതിനാൽ വോട്ടെണ്ണൽ തുടരുന്ന അവസാന 12 സീറ്റുകളുടെ ഫലം നിർണ്ണായകമാണ്. എന്നിരുന്നാലും സഖ്യ ചർച്ചകളിൽ ഇനിയും പങ്കാളി ആകുമെന്ന് മുഖ്യപ്രതിപക്ഷം ആയിരുന്ന സിൻഫെയ്ൻ തറപ്പിച്ചു പറയുന്നു.
എന്നാൽ അതിനുള്ള സാധ്യത തീരെ ഇല്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഫിനാഗേൽ നേതാവും പ്രധാനമന്ത്രിയുമായ സൈമൺ ഹാരിസ് (വിക്ലോ), ഫിനാഫാൾ നേതാവും ഉപപ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ (കോർക്ക് സൗത്ത് സെൻട്രൽ), സിൻഫെയ്ൻ നേതാവ് മേരി ലു മക്ഡോണാൾഡ് (ഡബ്ലിൻ സെൻട്രൽ), ഏൻടു നേതാവ് പെഡാർ ടോബിൻ (നാവൻ), ലേബർ പാർട്ടി നേതാവ് ഇവാന ബാസിക് (ഡബ്ലിൻ ബേ സൗത്ത്), സോഷ്യൽ ഡെമോക്രാറ്റ്സ് നേതാവ് ഹോളി കെയിൻസ് (കോർക്ക് സൗത്ത് വെസ്റ്റ്), ഫിനഗേൽ നേതാവും മന്ത്രിയുമായ ഇമർ ഹിഗിൻസ് (ഡബ്ലിൻ മിഡ് വെസ്റ്റ്), ഫിനഗേൽ നേതാവ് കോം ബ്രോഫി (ഡബ്ലിൻ സൗത്ത്), ഫിനാഫാൾ നേതാവും ഹൗസിങ് മന്ത്രിയുമായ ഡാര ഒ ബ്രയൺ (ഡബ്ലിൻ ഫിൻഗൽ ഈസ്റ്റ്), സിൻഫെയ്ൻ വക്താവ് ലൂയിസി ഒ റിലി (ഡബ്ലിൻ ഫിൻഗൽ വെസ്റ്റ്) തുടങ്ങിയ പ്രമുഖർ വിജയിച്ചു.
തിരഞ്ഞെടുപ്പിൽ ഭരണ മുന്നണിയിൽ ഉണ്ടായിരുന്ന ഗ്രീൻ പാർട്ടിക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. പാർട്ടിയുടെ മന്ത്രിമാരായ കാതറിൻ മാർട്ടിൻ, ഓസിയാൻ സ്മിത്ത്, സ്റ്റീഫൻ ഡൊണേലി, ആനി റാബി തുടങ്ങിയവരെല്ലാം തോറ്റു. പാർട്ടി നേതാവ് റോഡ്രിക് ഒ ഗോർമാൻ ഡബ്ലിൻ വെസ്റ്റിൽ നിന്നും വിജയിച്ചു. കാലാവധി പൂർത്തിയായ പാർലമെന്റിൽ 12 അംഗങ്ങൾ ഗ്രീൻ പാർട്ടിക്കുണ്ടായിരുന്നു. ഫിനഗേൽ പാർലമെന്ററി പാർട്ടി നേതാവ് അലൻ ഫാരെൽ (ഡബ്ലിൻ ഫിൻഗൽ ഈസ്റ്റ്) പീപ്പിൾ ബിഫോർ പ്രോഫിറ്റ് നേതാവ് ജിനോ കെന്നി (ഡബ്ലിൻ മിഡ് വെസ്റ്റ്) ഫിനാഫാൾ സ്ഥാനാർത്ഥിയും ടെലിവിഷൻ താരവുമായ ഗ്രെയ്നി സിയോജി (ഗാൽവേ വെസ്റ്റ്), ഫിനാഫാൾ സ്ഥാനാർത്ഥിയും മലയാളിയുമായ മഞ്ജു ദേവി (ഡബ്ലിൻ ഫിൻഗൽ ഈസ്റ്റ്) തുടങ്ങിയവർ പരാജയപ്പെട്ടു.