സ്വിറ്റ്‌സര്‍ലൻഡ് വരുന്ന വർഷം 8500 ഹൈസ്‌കിൽഡ് വർക്ക് പെർമിറ്റുകൾ, യൂറോപ്പിന് പുറത്തു ഇന്ത്യ ഉൾപ്പെടുന്ന മൂന്നാം രാജ്യ ക്വോട്ടയിൽ അനുവദിക്കും.

സ്വിറ്റ്‌സര്‍ലൻഡ് വരുന്ന വർഷം 8500 ഹൈസ്‌കിൽഡ് വർക്ക് പെർമിറ്റുകൾ, യൂറോപ്പിന് പുറത്തു ഇന്ത്യ ഉൾപ്പെടുന്ന മൂന്നാം രാജ്യ ക്വോട്ടയിൽ അനുവദിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വിറ്റ്‌സര്‍ലൻഡ് വരുന്ന വർഷം 8500 ഹൈസ്‌കിൽഡ് വർക്ക് പെർമിറ്റുകൾ, യൂറോപ്പിന് പുറത്തു ഇന്ത്യ ഉൾപ്പെടുന്ന മൂന്നാം രാജ്യ ക്വോട്ടയിൽ അനുവദിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക് ∙ സ്വിറ്റ്‌സര്‍ലൻഡ് വരുന്ന വർഷം 8500 ഹൈസ്‌കിൽഡ് വർക്ക് പെർമിറ്റുകൾ, യൂറോപ്പിന് പുറത്തു ഇന്ത്യ ഉൾപ്പെടുന്ന മൂന്നാം രാജ്യ ക്വോട്ടയിൽ അനുവദിക്കും. ഇതിൽ 4500 എണ്ണം ദീർഘകാല "ബി" റസിഡന്‍റ് പെർമിറ്റും, 4000 ഹ്രസ്വകാല "എൽ" പെർമിറ്റുമാണ്. യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ രാജ്യങ്ങൾ എന്നിവയ്ക്ക് പുറത്തു നിന്നുള്ളവർക്ക്, ഹൈസ്‌കിൽഡ് വിഭാഗത്തിലെ  പെർമിറ്റ് പരിധി ഉയർത്താൻ തൊഴിൽ ദാതാക്കളിൽ നിന്നും, പ്രവിശ്യകളിൽ നിന്നും സമ്മർദമുണ്ടായിട്ടും, നിലവിലുള്ള ക്വോട്ടയിൽ ഇളവ് വരുത്താൻ സ്വിസ് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയില്ല.

ഐടി, ഗവേഷണ, സാമ്പത്തിക മേഖലകളിൽ നിന്നുള്ളവരെയാണ് ഹൈസ്‌കിൽഡ് വിഭാഗത്തിൽ മുഖ്യമായും പരിഗണിക്കുന്നത്. രാജ്യത്ത് നിന്നോ, ഇയു, ഇ എഫ് ടിഎ രാജ്യങ്ങളിൽ നിന്നോ, ഹൈസ്‌കിൽഡ് വിഭാഗത്തിൽ ഉദ്യോഗാർഥികളെ കിട്ടാനില്ലെന്ന് തൊഴിൽദാതാവ് തെളിയിച്ചാൽ മാത്രമാണ്, മൂന്നാം രാജ്യങ്ങളിൽ നിന്നും ഈ വിഭാഗത്തിൽ പെർമിറ്റിന് അനുമതിയുള്ളത്. നഴ്‌സിങ് മേഖലയിൽ രാജ്യത്ത് ഉദ്യോഗാർഥികൾക്ക് കടുത്ത ക്ഷാമമുണ്ടെങ്കിലും, ഹൈസ്‌കിൽഡ് വിഭാഗത്തിൽ നഴ്‌സിങ് ഉൾപ്പെടുന്നില്ല.

ADVERTISEMENT

ഒരു വർഷം 8500 മൂന്നാം രാജ്യ ഹൈസ്‌കിൽഡ് വർക്ക് പെർമിറ്റുകൾ നൽകാമെന്നിരിക്കെ, 2023 ൽ 6630 പേർക്കും, ഈ വർഷം ഒക്ടോബർ അവസാനം വരെ 5355 പേർക്കുമേ പെർമിറ്റിന് അനുമതി കിട്ടിയിട്ടുള്ളൂ. ഇക്കാര്യമാണ് നിലവിലെ ക്വോട്ടയിൽ മാറ്റം വരുത്തേണ്ട എന്ന നിലപാടിൽ കേന്ദ്ര മന്ത്രിസഭയെ സ്വാധീനിച്ചത്. ഇയു വിൽ അംഗമല്ലാത്ത ഗ്രേറ്റ് ബ്രിട്ടൻ പൗരർക്ക് അനുവദിച്ചിട്ടുള്ള 3500 വർക്ക്‌ പെർമിറ്റ് പരിധിയിലും മാറ്റമില്ല.

2023 ൽ യുകെ യിൽ നിന്നും 840 പേരും, ഈ വർഷം ഒക്ടോബർ അവസാനം വരെ 630 പേരുമാണ് സ്വിസ് ഹൈസ്‌കിൽഡ് വർക്ക് പെർമിറ്റുകൾ നേടിയത്. പുതുതായി യു എസ് പൗരർക്ക് കൂടി 300 റസിഡന്‍റ് പെർമിറ്റുകൾക്ക് അടുത്ത വർഷത്തേക്ക് അനുമതി നൽകി. പ്രധാനമായും എക്സ്ചേഞ്ച് പ്രോഗ്രാമിൽ വരുന്ന യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്സിനും, യുവ തൊഴിൽ ഉദ്യോഗാർഥികൾക്കുമായിരിക്കും ഇതിൽ പരിഗണന കിട്ടുക. സ്വിറ്റസർലൻഡിലെ ഇന്ത്യൻ എംബസിയുടെ കണക്ക് പ്രകാരം ഉദ്ദേശം 27,300 പേരാണ് ഇന്ത്യൻ കമ്മ്യുണിറ്റിയിൽ രാജ്യത്തുള്ളത്. ഇതിലെ 750 പേർ ഇന്ത്യൻ സ്റ്റുഡൻസും, 8750 പേർ മറ്റ് രാജ്യങ്ങളുടെ പൗരത്വം നേടിയവരെന്നുമാണ് എംബസി കണക്കുകൾ പറയുന്നത്. 

English Summary:

Switzerland Sets Quota for Foreign Skilled Workers to 8,500 for 2025