യൂറോപ്യൻ ക്നാനായ വാർഷിക സംഗമം ജൂൺ 28ന്
ലണ്ടൻ ∙ യൂറോപ്പിലെ സിറിയൻ ക്നാനായ പള്ളികളുടെ നേതൃത്വത്തിലും, യൂറോപ്യൻ ക്നാനായ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലും നടക്കുന്ന എട്ടാമത് യൂറോപ്യൻ ക്നാനായ വാർഷിക സംഗമം 2025 ജൂൺ 28 ശനിയാഴ്ച്ച ലെസ്റ്റർ മഹേർ സെന്ററിൽ. സംഗമത്തിനോടാനുബന്ധിച്ചുള്ള ടിക്കറ്റ് വിൽനയുടെ ഉദ്ഘാടനം നവംബർ 24ന് ബർമിംങ്ങാമിലെ സെന്റ് സൈമൺ

ലണ്ടൻ ∙ എട്ടാമത് യൂറോപ്യൻ ക്നാനായ വാർഷിക സംഗമം 2025 ജൂൺ 28ന് ലെസ്റ്റർ മഹേർ സെന്ററിൽ നടക്കും. യൂറോപ്പിലെ ആകമാന സിറിയൻ ക്നാനായ പള്ളികളുടെയും ക്നാനായ അസോസിയേഷന്റെ മേൽനോട്ടത്തിൽ രൂപീകൃതമായ യൂറോപ്യൻ ക്നാനായ കമ്മ്യൂണിറ്റി സംഘടനയുടെയും നേതൃത്വത്തിലാണ് വാർഷിക സംഗമം നടക്കുക.
സംഗമത്തിനോട് അനുബന്ധിച്ചുള്ള ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം സെന്റ് സൈമൺ ക്നാനായ പള്ളി ബർമിങ്ഹാമിൽ നടന്ന ചടങ്ങിൽ ഡോ. രാജു എബ്രഹാം മഴുവെഞ്ചരിലിന് ആദ്യ ടിക്കറ്റ് നൽകി ഇടവക വികാരി ഫാ. സജി കൊച്ചേത്ത് നിർവഹിച്ചു. ഉദ്ഘാടനത്തിൽ പ്രധാന കോ–ഓർഡിനേറ്റർ അപ്പു മണലത്ര, ജനറൽ സെക്രട്ടറി ജോ ഒറ്റതൈക്കൽ, ജനറൽ ട്രഷറാർ ജിനു കോവിലാൽ, യൂറോപ്യൻ ക്നാനായ കമ്യൂണിറ്റി വൈസ് പ്രസിഡന്റ് പ്രമിനോ, സെക്രട്ടറി സിബി, ട്രഷറർ രാജീവ് എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിൽ യൂറോപ്പിലെ എല്ലാ ദേവാലയങ്ങളിലും ടിക്കറ്റ് വില്പന തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്നാനായ വലിയ മെത്രാപ്പോലീത്തയുടെയും സമുദായ ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് സംഗമം നടക്കുന്നത്. സംഗമത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.