ADVERTISEMENT

വത്തിക്കാന്‍സിറ്റി ∙ 2025 വിശുദ്ധ വര്‍ഷത്തോടനുബന്ധിച്ച്, ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രത്യേകം നിര്‍മ്മിച്ച, പൂര്‍ണ്ണമായും ഇലക്ട്രിക് ജി-ക്ലാസ് കൈമാറി. 'ഈ വാഹനം പരിശുദ്ധ പിതാവിന് കൈമാറാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് വലിയ ബഹുമതിയാണ്,' മെഴ്സിഡസ് മേധാവി കല്ലേനിയസ് പറഞ്ഞു. 

ജൂബിലി വർഷത്തോടനുബന്ധിച്ച്  സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ അടുത്ത പരിപാടിയിൽ മാർപാപ്പ തീർഥാടകരെ പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പോപ്പ്മൊബൈലിൽ നിന്നായിരിക്കും അഭിവാദ്യം ചെയ്യുന്നത്. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഏകദേശം 100 വർഷമായി വത്തിക്കാനുമായി മെഴ്‌സിഡസ് പ്രവർത്തിച്ചു വരുന്നു. 'പോപ്പ്‌മൊബൈൽ' എന്ന് വിളിക്കപ്പെടുന്ന വാഹനം ആദ്യമായി 1930 ൽ പയസ് പതിനൊന്നാമൻ മാർപ്പാപ്പയ്ക്കാണ് മെഴ്‌സിഡസ് നിർമിച്ചു നൽകുന്നത്. 

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

നിലവിൽ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിക്കുന്ന പോപ്പ്മൊബൈൽ  ജി-ക്ലാസ് പെട്രോളിലാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ മെഴ്‌സിഡസ് ലൊക്കേഷനുകളിൽ നിന്നുള്ള സ്പെഷലിസ്റ്റുകളുടെ സംഘം ചേർന്ന് ഏകദേശം ഒരു വർഷത്തോളമായി മാർപ്പാപ്പയുടെ പുതിയ വാഹനം നിർമിക്കാൻ പ്രവർത്തിച്ചത്. 2030-ഓടെ വത്തിക്കാനിലെ എല്ലാ വാഹനങ്ങളും എമിഷൻ ഫ്രീ ആക്കി മാറ്റാൻ പദ്ധതിയിടുന്നതിനാൽ, സിറോ എമിഷൻ ആയിരുന്നു പ്രധാന മുൻഗണനകളിലൊന്ന്.

English Summary:

Mercedes-Benz gifts Pope Francis new electric popemobile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com