ഇറ്റലിയിൽ നിന്ന് ബിസി രണ്ടാം നൂറ്റാണ്ടിലെ പുരാവസ്തുക്കൾ കണ്ടെത്തി
ഇറ്റലിയിലെ പുരാവസ്തു ഗവേഷകർ തൊസ്കാന റീജനിൽ നടത്തിയ ഗവേഷണത്തിൽ അസാധാരണമായ ഒട്ടേറെ പുരാവസ്തുക്കൾ കണ്ടെത്തി.
ഇറ്റലിയിലെ പുരാവസ്തു ഗവേഷകർ തൊസ്കാന റീജനിൽ നടത്തിയ ഗവേഷണത്തിൽ അസാധാരണമായ ഒട്ടേറെ പുരാവസ്തുക്കൾ കണ്ടെത്തി.
ഇറ്റലിയിലെ പുരാവസ്തു ഗവേഷകർ തൊസ്കാന റീജനിൽ നടത്തിയ ഗവേഷണത്തിൽ അസാധാരണമായ ഒട്ടേറെ പുരാവസ്തുക്കൾ കണ്ടെത്തി.
റോം ∙ ഇറ്റലിയിലെ പുരാവസ്തു ഗവേഷകർ തൊസ്കാന റീജനിൽ നടത്തിയ ഗവേഷണത്തിൽ അസാധാരണമായ ഒട്ടേറെ പുരാവസ്തുക്കൾ കണ്ടെത്തി. റോമൻ - എട്രൂസ്കൻ ചരിത്രത്തിന്റെ സമ്പന്നതയെ വെളിപ്പെടുത്തുന്നവയാണ് തൊസ്കാന റീജനിലെ സാൻ കഷ്യാനോ ദേയ് ബാഞ്ഞോയിൽനിന്ന് കഴിഞ്ഞദിവസം കണ്ടെത്തിയ പുരാവസ്തുക്കളെന്നാണ് വിലയിരുത്തൽ. ഭൗമോപരിതലത്തിൽനിന്ന് ഏകദേശം അഞ്ചുമീറ്ററോളം താഴെനിന്നാണ് പുരാവസ്തുക്കൾ കണ്ടെത്തിയത്. ചൂടുള്ള ഒരു നീരുറവയിൽ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു ഇവ.
ബിസി രണ്ടാം നൂറ്റാണ്ടിലേതെന്നു കരുതുന്ന പുരുഷ-സ്ത്രീ വെങ്കല ശിൽപങ്ങൾ, സ്വർണ്ണ കിരീടം, സ്വർണ്ണമോതിരം, വെങ്കല പ്രതിമകൾ, ഒരുമീറ്ററോളം നീളമുള്ള പാമ്പുകളുടെ രൂപങ്ങൾ, റിപ്പബ്ലിക്കൻ - സാമ്രാജ്യത്വ കാലഘട്ടത്തിലെ നിരവധി നാണയങ്ങൾ എന്നിവ കണ്ടെടുത്തവയിൽ ഉൾപ്പെടുന്നുവെന്ന് ഇറ്റലിയുടെ സാംസ്കാരിക മന്ത്രാലയം അറിയിച്ചു. പുരാവസ്തു ഗവേഷകനായ ജാകോപോ തബോല്ലിയുടെ നേതൃത്വത്തിലായിരുന്നു ഖനനം.
റോമിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന കുന്നിൻ മുകളിലെ പട്ടണത്തിലാണ് ഖനനം നടന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. രണ്ടുവർഷംമുൻപ് ഇവിടെനിന്ന്, ബിസി രണ്ടാം നൂറ്റാണ്ടിനും എഡി ഒന്നാം നൂറ്റാണ്ടിനും ഇടയിലുള്ള 24 പുരാതന വെങ്കല പ്രതിമകൾ പുരാവസ്തുവകുപ്പ് കണ്ടെത്തിയിരുന്നു. 2026 അവസാനത്തോടെ സാൻ കാഷ്യാനോയിൽ തുറക്കുന്ന പുതിയ മ്യൂസിയത്തിൽ ഇവ പ്രദർശിപ്പിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.