യുകെ മെസ്തൂസോ ക്വയർ ഗാന മത്സരം സീസൺ മൂന്നിന് സമാപനം
ലെസ്റ്റർ ∙ ലെസ്റ്റർ, യുകെ മെസ്തൂസോ സീസണ്‍ 3 ക്വയര്‍ ഗാനമത്സരം ഇക്കഴിഞ്ഞ 30ന് ലെസ്റ്റര്‍ ജഡ്ജ് മെഡോ ഹാളില്‍ നടന്നു. 21 ടീമുകള്‍ യുകെയുടെ വിവിധ ദേവാലയങ്ങളില്‍ നിന്നായി പങ്കെടുത്തു മത്സരം ആവേശകരമായാണ് അവസാനിച്ചത്.

ലെസ്റ്റർ∙ മികച്ച ജനപങ്കാളിത്തത്തിൽ യുകെ മെസ്തൂസോ സീസണ്‍– 3 ക്വയര്‍ ഗാനമത്സരത്തിന് ആവേശകരമായ സമാപനം. ലെസ്റ്റര്‍ ജഡ്ജ് മെഡോ ഹാളില്‍ നടന്ന മത്സരത്തിൽ യുകെയിലെ വിവിധ ദേവാലയങ്ങളിൽ നിന്നായി 21 ടീമുകള്‍ പങ്കെടുത്തു. സെന്റ് ജോർജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ലെസ്റ്റര്‍ ആയിരുന്നു ആതിഥേയര്‍. മത്സരത്തില്‍ ലെസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ഇടവക വികാരി ഫാ. ജോസിന്‍ ജോണ്‍, ട്രസ്റ്റി ജെയിന്‍ വര്‍ഗീസ് ,സെക്രട്ടറി ബിനു ജോണ്‍ , കോ–ഓർഡിനേറ്റര്‍ മെബിന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഐഒസി ഒന്നാം സ്ഥാനവും സെന്റ് ഡയനോഷ്യസ് ഐഒസി നോര്‍ത്താംപ്ടന്‍ രണ്ടാം സ്ഥാനവും സെന്റ് സ്റ്റീഫന്‍ കോള്‍ചെസ്റ്റര്‍ മൂന്നാം സ്ഥാനവും സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഈസ്റ്റ് കെന്റ് നാലാം സ്ഥാനവും നേടി. അഞ്ചാം സ്ഥാനത്തിന് സെന്റ് സ്റ്റീഫന്‍ ബര്‍മിങ്ഹാമും, സെന്റ് ബഹനാന്‍ ഹെയര്‍ഫോര്‍ഡും അര്‍ഹരായി.
ബെസ്റ്റ് അറ്റയർ സമ്മാനത്തിന് സെന്റ് ജോർജ് ഐഒസി സിറ്റി ഓഫ് ലണ്ടനും റൈസിങ് യങ് സ്റ്റാർ ആയി പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഈസ്റ്റ് കെന്റിനെയും തിരഞ്ഞെടുത്തു.