ലണ്ടൻ ∙ ലങ്കാഷെയറിന് സമീപം ബ്ലാക്‌ബേണിൽ നഴ്‌സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിന്റെ ലോഫ്റ്റിൽ നിന്ന് വീണ് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ മലയാളി യുവാവ് അബിൻ മത്തായി(41)യുടെ സംസ്കാരം വ്യാഴാഴ്ച യുകെയിൽ തന്നെ നടക്കും. വ്യാഴാഴ്ച രാവിലെ 9.30 ന്ബ്ലാക്ക്ബേണിലുള്ള സെന്റ് തോമസ് ദി അപ്പസ്തോൽ കാത്തലിക് ചർച്ചിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ലങ്കാഷെയറിന് സമീപം ബ്ലാക്‌ബേണിൽ നഴ്‌സിങ് ഹോമിലെ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ്  മരിച്ച മലയാളി യുവാവ് അബിൻ മത്തായിയുടെ (41) സംസ്കാരം വ്യാഴാഴ്ച യുകെയിൽ  നടക്കും. വ്യാഴാഴ്ച രാവിലെ 9.30 ന് ബ്ലാക്ക്ബേണിലുള്ള സെന്‍റ് തോമസ് ദി അപ്പസ്തോൽ കത്തോലിക്കാ പള്ളിയിൽ പൊതുദർശനം തുടർന്ന് 11ന് സംസ്കാര ശുശ്രൂഷയും ആരംഭിക്കും. സിറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് ബ്ലാക്‌ബേണിലെ (BB25LE) പ്ലീസിങ്ടൺ സെമിത്തേരിയിൽ സംസ്കാരം നടക്കും.

കോട്ടയം കടുത്തുരുത്തി സ്വദേശിയാണ് അബിൻ മത്തായി. നഴ്‌സിങ് ഹോമിൽ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന അബിൻ ലോഫ്റ്റിൽ കയറുന്നതിനിടെയാണ് താഴെക്ക് വീണത്. 

ADVERTISEMENT

നഴ്‌സിങ് ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്ന് ഒരു വർഷം മുൻപാണ് അബിനും ഭാര്യ ഡയാനയും യുകെയിൽ എത്തുന്നത്. ഭാര്യ ജോലി ചെയ്യുന്ന കെയർ ഹോമിൽ തന്നെ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു അബിൻ. വെള്ളാശേരി വെട്ടുവഴിയിൽ മത്തായിയുടെ മകനാണ്. മക്കൾ: റയാൻ, റിയ.

English Summary:

Abin Mathai's funeral in UK on Thursday