ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയാ മെലോണി യൂറോപ്പിലെ ഏറ്റവും ‘തലയെടുപ്പുള്ള രാഷ്ട്രീയ നേതാവ്’
റോം ∙ യുഎസ് രാഷ്ട്രീയ പത്രമായ ‘പൊളിറ്റിക്കോ’യുടെ 2025 ലെ ക്ലാസ് റാങ്കിംഗിൽ ഇറ്റലിയുടെ വലതുപക്ഷ പ്രധാനമന്ത്രി ജോർജിയ മെലോണി യൂറോപ്പിലെ ഏറ്റവും ശക്തനായ വ്യക്തി’യായി തിരഞ്ഞെടുക്കപ്പെട്ടു.

റോം ∙ യുഎസ് രാഷ്ട്രീയ പത്രമായ ‘പൊളിറ്റിക്കോ’യുടെ 2025 ലെ ക്ലാസ് റാങ്കിങ്ങിൽ ഇറ്റലിയുടെ വലതുപക്ഷ പ്രധാനമന്ത്രി ജോർജിയ മെലോണി യൂറോപ്പിലെ ഏറ്റവും ശക്തനായ വ്യക്തി’യായി തിരഞ്ഞെടുക്കപ്പെട്ടു.
ഒരു ദശാബ്ദത്തിൽ താഴെ സമയത്തിനുള്ളിൽ അധികാരത്തിലേക്കുള്ള മെലോണിയുടെ ഉയർച്ചയെ രേഖപ്പെടുത്തിക്കൊണ്ട് ’പൊളിറ്റിക്കോ’ പറയുന്നത്, മെലോണി ഒരു അൾട്രാനാഷനലിസ്റ്റ് നേതാവ് എന്ന നിലയിൽ ഒതുക്കപ്പെടുന്നതിൽ നിന്ന്, ബ്രസൽസിനും വാഷിങ്‌ടനും അവഗണിക്കാൻ കഴിയാത്ത ഒരു വ്യക്തിയായി മാറിക്കഴിഞ്ഞു എന്നാണ്.
യൂറോപ്യൻ രാഷ്ട്രീയത്തെ തീവ്രവലതുപക്ഷത്തേക്ക് അടുപ്പിക്കുന്ന തരംഗത്തിന്റെ മുൻനിരയിൽ മെലോണി ഉണ്ടായിരുന്നുവെന്നും അതോടൊപ്പംതന്നെ കേന്ദ്രരാഷ്ട്രീയത്തിലേക്ക് വളരാൻ അവർക്കുകഴിഞ്ഞു എന്നും ‘പൊളിറ്റിക്കോ’ വിലയിരുത്തുന്നു.
കുടിയേറ്റത്തെയും എൽജിബിടിക്യു അവകാശങ്ങളെയും ബാധിക്കുന്ന വിവാദ നയങ്ങൾ മെലോണിയുടെ ഗവൺമെന്റ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും യൂറോപ്യൻ യൂണിയനിലെ നേതാക്കൾ മെലോണിയെ, ‘അറ്റ്‌ലാന്റിക്കിന്റെ ഇരുവശങ്ങളിലും വിരിയുന്ന കൂടുതൽ സമൂലമായ പുതുയുഗത്തിന്റെ പ്രതിനിധിയായി’ അംഗീകരിച്ചു. 47 വയസ്സുള്ള മെലോണി ഗവൺമെന്റിനെ, യുദ്ധാനന്തര ഇറ്റലിയിലെ ഏറ്റവും സുസ്ഥിരമായ ഒന്നായി ഉറപ്പിച്ചുവെന്നും ‘പൊളിറ്റിക്കോ’ അഭിപ്രായപ്പെട്ടു.