ADVERTISEMENT

അന്റമേരെ/ നെതര്‍ലന്‍ഡ്സ് ∙ സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ മൂന്നാം വാര്‍ഷിക ദിനാഘോഷം സ്വരക്ഷര'24 എന്ന പേരില്‍ ഡിസംബര്‍ 7ന് അല്‍മേറിലെ കുന്‍സ്റ്റലിനി തിയറ്ററില്‍ നടന്നു. 800 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു.  

ഇന്ത്യന്‍ എംബസിയുടെ പ്രതിനിധിയും കോണ്‍സുലര്‍ ഇന്‍ ചാര്‍ജ്ജുമായ രാജേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. വിവിധ കമ്മ്യൂണിറ്റി സംഘടനകളില്‍ നിന്നുള്ള നേതാക്കള്‍, വനിതാ സംരംഭക കൗണ്‍സിലുകളുടെ മേധാവികള്‍, മറ്റ് സാമൂഹ്യ സാംസ്കാരിക പ്രമുഖര്‍ എന്നിവരും പങ്കെടുത്തു. കല്യാണ്‍ ഗ്രൂപ്പ്, അഞ്ജപ്പര്‍, കൈലാഷ് പര്‍ബത്ത് തുടങ്ങിയ പ്രമുഖ റസ്റ്ററന്റ് ശൃംഖലകള്‍ ഉള്‍പ്പെടെ നിരവധി സ്പോണ്‍സര്‍മാരുടെ പിന്തുണയോടെയാണ് ആഘോഷം നടന്നത്.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ദമ്പതികളായ രാമകൃഷ്ണനും വന്ദനയും ചേര്‍ന്ന് അഞ്ച് വര്‍ഷം മുൻപാണ് സ്വരലയ സ്കൂള്‍ ഓഫ് മ്യൂസിക് സ്ഥാപിച്ചത്. കര്‍ണാടിക് - ഹിന്ദുസ്ഥാനി സംഗീതങ്ങളില്‍ പരിചയസമ്പന്നരായ ഇരുവരും, സമാന താല്‍പ്പര്യങ്ങള്‍ പങ്കിടുന്ന മറ്റുള്ളവര്‍ക്കും, പുതു തലമുറയ്ക്കും ശാസ്ത്രീയ സംഗീതത്തോടുള്ള അവരുടെ അറിവും സ്നേഹവും പ്രചരിപ്പിക്കുക എന്ന ആശയത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.

English Summary:

Swaralaya School of Music celebrated its third anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com