ഒഎൽപിഎച്ച് മിഷൻ ഇടവക പള്ളിയിൽ ക്രിസ്മസ് ആഘോഷിച്ചു
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സിറോ മലബാറിന്റെ കീഴിലുള്ള നിത്യസഹായ മാതാവിന്റെ പള്ളിയില്‍ 'ഗ്ലോറിയ 2024' ക്രിസdമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഒഎൽപിഎച്ച് മിഷൻ ഇടവക പള്ളിയിൽ ഡിസംബർ 14ന് ക്രിസ്മസ് ആഘോഷിച്ചു.
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സിറോ മലബാറിന്റെ കീഴിലുള്ള നിത്യസഹായ മാതാവിന്റെ പള്ളിയില്‍ 'ഗ്ലോറിയ 2024' ക്രിസdമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഒഎൽപിഎച്ച് മിഷൻ ഇടവക പള്ളിയിൽ ഡിസംബർ 14ന് ക്രിസ്മസ് ആഘോഷിച്ചു.
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സിറോ മലബാറിന്റെ കീഴിലുള്ള നിത്യസഹായ മാതാവിന്റെ പള്ളിയില്‍ 'ഗ്ലോറിയ 2024' ക്രിസdമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഒഎൽപിഎച്ച് മിഷൻ ഇടവക പള്ളിയിൽ ഡിസംബർ 14ന് ക്രിസ്മസ് ആഘോഷിച്ചു.
സ്റ്റോക്ക് ഓണ്‍ ട്രെന്റ് ∙ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സിറോ മലബാറിന്റെ കീഴിലുള്ള നിത്യസഹായ മാതാവിന്റെ പള്ളിയില്‍ 'ഗ്ലോറിയ 2024' ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഒഎൽപിഎച്ച് മിഷൻ ഇടവക പള്ളിയിൽ ഡിസംബർ 14ന് ക്രിസ്മസ് ആഘോഷിച്ചു.
സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ചുമതല വഹിക്കുന്ന ഫാ. ജോർജ്ജ് എട്ടുപറയിലിന്റെ അധ്യക്ഷതയിൽ ക്ലെയ്ടൺ അക്കാദമിയിൽ രാവിലെ ഒൻപതു മണിക്ക് ഈശ്വര പ്രാർഥനയോടെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഇടവകയിലെ തന്നെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കേക്ക് ബേക്കിങ് മത്സരം സംഘടിപ്പിച്ചു. കൂടാതെ കുട്ടികളുടെ കളറിങ്, പെൻസിൽ സ്കെച് മത്സരങ്ങൾ, കരോൾ ഗാന മത്സരം ക്രിസ്മസ് പപ്പ ഡാൻസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു.
വിവിധ കുടുംബക്കൂട്ടായ്മകളിൽ നിന്നുള്ള 13 ടീമുകള്‍ അണി നിരന്ന് കരോൾ ഗാന മൽസരം നടന്നു. വാശിയേറിയ മത്സരത്തിനൊടുവിൽ ഹോളി ട്രിനിറ്റി ന്യൂകാസിൽ കുടുംബക്കൂട്ടായ്മ ഒന്നാം സമ്മാനം കരസ്ഥമാക്കിയപ്പോൾ
സെന്റ് തോമസ് കുടുംബക്കൂട്ടായ്മ വാട്ടർ ഹെയ്‌സ്, നിത്യസഹായ മാതാ ഹർട്‌ഷിൽ കുടുംബക്കൂട്ടായ്മ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി, നാലാം സ്ഥാനം കരസ്ഥമാക്കി സെന്റ് ജൂഡ് കുടുംബക്കൂട്ടായ്മ ന്യൂകാസിൽ, അഞ്ചാം സ്ഥാനം കരസ്ഥമാക്കി സെന്റ് ജോസഫ് ബാസ്‌ഫോർഡും തങ്ങളുടെ കഴിവ് തെളിയിച്ചു, ആറാം സ്ഥാനത്തേക്ക് എത്തിയത് സേക്രട്ട് ഹാർട്ട് , ട്രെന്റ്‌വേൽ കുടുംബക്കൂട്ടായ്മ ആണ്.
ആറാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി നടത്തിയ പാപ്പാ ഡാൻസ് മത്സരത്തിൽ നിത്യസഹായ മാതാ കുടുംബക്കൂട്ടായ്മ ഒന്നാം സ്ഥാനവും, സെന്റ് തോമസ് കുടുംബക്കൂട്ടായ്മ വാട്ടർ ഹെയ്‌സ് സെന്റ് സെബാസ്റ്റ്യൻ കുടുംബക്കൂട്ടായ്മ ഹാൻലി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
മികച്ച കഥാപാത്രങ്ങൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ ബെസ്റ്റ് മേരിയായി സെന്റ് അൽഫോൻസാ കുടുംബക്കൂട്ടായ്മയിലെ അനു ദിലീപ്, ബെസ്റ്റ് ജോസഫ് ആയി തിരഞ്ഞെടുക്കപ്പട്ടത് സെന്റ് തോമസ് വാട്ടർ ഹെയ്‌സ് കുടുംബക്കൂട്ടായ്മയിലെ ഡോൺ ഡേവിഡ് ആയിരുന്നു. അതേ യൂണിറ്റിലെ ആനി ടോമിയായിരുന്നു ബെസ്റ്റ് പാപ്പ.
കേക്ക് ബേക്കിങ് മത്സരത്തിന്റെ ബെസ്റ്റ് ബേക്കർ സമ്മാനം ലിൻസു ജോ കുഴിവേലി , രണ്ടാം സ്ഥാനം ലീന ഫെനിഷ്, മൂന്നാം സ്ഥാനം അനു ജിയോ എന്നിവർ കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ ടീമുകൾക്കുമുള്ള ട്രോഫികളും ക്യാഷ് പ്രൈസുകളും എല്ലാ കുട്ടികൾക്കുംമുള്ള മെഡലുകൾ ഇടവക അംഗങ്ങൾ സന്മനസ്സോടെ സന്തോഷത്തോടെ തന്ന സംഭാവനകളിൽ നിന്നുമാണ് വാങ്ങിയത്.
ഗ്ലോറിയ 2024 അവിസ്മരണീയമാക്കിയ വിവിധ കമ്മിറ്റിയംഗങ്ങള്‍ കൈക്കാരന്മാരായ സജി ജോസഫ്, സോണി ജോൺ, അനൂപ് ജേക്കബ്, ഫിനിഷ് വിൽസൺ ഗ്ലോറിയ 2024 കോ-ഓർഡിനേറ്റർമാർ റിന്റോ റോക്കി, സുധീഷ് തോമസ് സിബി ജോസ്, ഷിബി ജോൺസൺ, മെന്‍സ് ഫോറം ആൻഡ് വിമന്‍സ് ഫോറം, സണ്‍ഡേ സ്‌കൂള്‍ ടീച്ചേഴ്‌സ്,കുടുംബക്കൂട്ടായ്മകളിൽ നിന്നുള്ള ഭാരവാഹികൾക്കും എല്ലാ കുടുംബങ്ങൾക്കും, സൗണ്ട് ഓപ്പറേറ്റർ ജോസ് എന്നിവർക്ക് മിഷന്‍ വികാരി ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ നന്ദി രേഖപ്പെടുത്തി.