ആഗോളതലത്തിൽ ശ്രദ്ധ നേടി നോഡിൻ ഇൻസ്ട്രുമെന്‍റ്സ്
ആഗോളതലത്തിൽ ശ്രദ്ധ നേടി നോഡിൻ ഇൻസ്ട്രുമെന്‍റ്സ്.
ആഗോളതലത്തിൽ ശ്രദ്ധ നേടി നോഡിൻ ഇൻസ്ട്രുമെന്‍റ്സ്.
ആഗോളതലത്തിൽ ശ്രദ്ധ നേടി നോഡിൻ ഇൻസ്ട്രുമെന്‍റ്സ്.
ലണ്ടൻ ∙ ആഗോളതലത്തിൽ ശ്രദ്ധ നേടി നോഡിൻ ഇൻസ്ട്രുമെന്‍റ്സ്. ലണ്ടൻ ആസ്ഥാനമായ സ്റ്റാർട്ടപ്പിന് പിന്നിൽ ചെങ്ങന്നൂർ സ്വദേശിയും യുകെ മലയാളിയുമായ അജിത് മുതയിൽ നേതൃത്വം നൽകുന്ന സംഘമാണ് പ്രവർത്തിക്കുന്നത്.
ഇൻസ്ട്രുമെന്‍റ്സ്, സ്റ്റാർട്ടപ്പ്ബൂട്ട്ക്യാംപ് 2025 ന്‍റെ പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രി കോഹോർട്ടിൽ ചേർക്കപ്പെട്ട മികച്ച 10 സ്റ്റാർട്ടപ്പുകളിൽ ഒന്നായാണ് നോഡിൻ ഇൻസ്ട്രുമെന്‍റ്സ് ശ്രദ്ധ നേടുന്നത്. 60 സ്റ്റാർട്ടപ്പുകളിൽ നിന്ന് മികച്ച 30ൽ ഇടം നേടിയ നോഡിൻ ഇൻസ്ട്രുമെന്‍റ്സ്, സ്റ്റാർട്ടപ്പ് ബൂട്ട് ക്യാംപ് വഴി മികച്ച നിക്ഷേപവും ലഭിച്ചു.
"നമുക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു അംഗീകാരമാണ് നോഡിന് നേടാൻ കഴിഞ്ഞത്. 2025 ൽ ഇന്ത്യയിലെ എൻജിനീയറിങ് മേഖലയിലേക്ക് പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് പദ്ധതി" എന്ന് അജിത് മുതയിൽ പറഞ്ഞു. വ്യവസായ ഫലപ്രാപ്തി കൂട്ടാനും നെറ്റ്-സിറോ ലക്ഷ്യങ്ങൾ കൈവരിക്കാനുമായി പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുകയാണ് നോഡിൻ ഇൻസ്ട്രുമെന്റ്സിന്‍റെ ലക്ഷ്യമെന്ന് അജിത് മുതയിൽ കൂട്ടിച്ചേർത്തു.