യുകെയിൽ പലിശ നിരക്കിൽ മാറ്റമില്ല; വിനയായത് പണപ്പെരുപ്പം
ലണ്ടൻ ∙ പുതിയ സർക്കാർ അധികാരത്തിൽ എത്തിയശേഷം തുടർച്ചയായ രണ്ടു സിറ്റിങ്ങുകളിൽ പലിശ നിരക്ക് കുറച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി ഇക്കുറി പലിശ നിരക്ക് അതേപടി നിലനിർത്തി.

ലണ്ടൻ ∙ പുതിയ സർക്കാർ അധികാരത്തിൽ എത്തിയശേഷം തുടർച്ചയായ രണ്ടു സിറ്റിങ്ങുകളിൽ പലിശ നിരക്ക് കുറച്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് മോണിറ്ററി പോളിസി കമ്മിറ്റി ഇക്കുറി പലിശ നിരക്ക് അതേപടി നിലനിർത്തി. 4.75 ശതമാനമാണ് നിലവിൽ പലിശനിരക്ക്. കഴിഞ്ഞ രണ്ടുമാസമായ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 2.5 ശതമാനത്തിനു മുകളിലായതോടെയാണ് പലിശ നിരക്കിൽ തൽക്കാലം കുറവു വേണ്ടെന്ന് കമ്മിറ്റി തീരുമാനിച്ചത്.
പലിശ നിരക്കിൽ കുത്തനെയുള്ള കുറവ് വരും മാസങ്ങളിൽ പ്രതിക്ഷിക്കേണ്ടതില്ലെങ്കിലും ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ പലിശ നിരക്ക് നാലു ശതമാനത്തിന് അടുത്തെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.