ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം ക്രിസ്മസ് ആഘോഷിച്ചു
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14ന് ക്രിസ്മസ് ആഘോഷിച്ചു.
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14ന് ക്രിസ്മസ് ആഘോഷിച്ചു.
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14ന് ക്രിസ്മസ് ആഘോഷിച്ചു.
ഫ്രാങ്ക്ഫര്‍ട്ട് ∙ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14ന് ക്രിസ്മസ് ആഘോഷിച്ചു. ജര്‍മനിയിലെ മലയാളി കൂട്ടായ്മയും ആദ്യത്തെ സമാജങ്ങളിലൊന്നുമായ കേരള സമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ക്രിസ്മസ് പരിപാടികള്‍, സമാജം അംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഫ്രാങ്ക്ഫര്‍ട്ട് സാല്‍ബൗ റ്റിറ്റൂസ് ഫോറത്തില്‍ വൈകിട്ട് നാലുമണിക്ക് ആഘോഷിച്ചു.
കേരള സമാജം സെക്രട്ടറി ഡിപിന്‍ പോള്‍ അവതാരകനായ പരിപാടിയില്‍ 325 ല്‍ അധികം മലയാളികള്‍ പങ്കെടുത്തു. സമാജം പ്രസിഡന്റ് അബി മാങ്കുളത്തിന്റെ സ്വാഗത പ്രസംഗത്തിനുശേഷം കേരളസമാജം മലയാളം സ്കൂളിലെ കുട്ടികള്‍ ചേര്‍ന്നേ ക്രിസ്മസ് കരോള്‍ ഗാനം അവതരിപ്പിച്ചു. മുഖ്യാതിഥി ഫാ.സന്തോഷ് തോമസ്, ക്രിസ്മസ് സന്ദേശം നൽകി. തുടര്‍ന്ന് കലാ പരിപാടികള്‍ അരങ്ങേറി. കൂടാതെ, കേരള സമാജം മലയാളം സ്കൂളില്‍ വിജയകരമായി ഈ വര്‍ഷം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സമാജം പ്രസിഡന്റ് അബി മാങ്കുളം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സ്കൂളിന്റെ അധ്യാപകരായ അബില മാങ്കുളം, ബിന്നി തോമസ്, രക്ഷാകര്‍തൃ പ്രധിനിധി ഹരീഷ് പിള്ള സ്കൂളിന്റെ ട്രഷറര്‍ ഡിപിന്‍ പോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ക്രിസ്മസ് ഫാദര്‍ എല്ലാ കുട്ടികള്‍ക്കും ചോക്ളറ്റുകള്‍ നല്‍കി. യുവ തലമുറയുടെ അഭ്യർഥന മാനിച്ചുകൊണ്ട് കേരള സമാജം ആദ്യമായി ഡിജെ ആഘോഷം സംഘടിപ്പിച്ചു. പരിപാടികള്‍ ആസ്വദിക്കാനെത്തിയവര്‍ എല്ലാവരും തന്നെ ഡിജെയില്‍ പങ്കെടുത്തു. തുടര്‍ന്ന് പരിപാടിയിലേക്ക് ടിക്കറ്റെടുത്ത എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. സമാജം സെക്രട്ടറി ഡിപിന്‍ പോള്‍ എല്ലാവർക്കും നന്ദി അറിയിച്ചു. ദേശീയ ഗാനാലാപനത്തോടുകൂടി പരിപാടികള്‍ക്ക് തിരശീല വീണു.
ക്രിസ്മസ് ആഘോഷ പരിപാടികളുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും അബി മാങ്കുളം (പ്രസിഡന്റ്), ഡിപിന്‍ പോള്‍ (സെക്രട്ടറി), ഹരീഷ് പിള്ള (ട്രഷറര്‍), കമ്മറ്റിയംഗങ്ങളായ, ഷംന ഷംസുദ്ദീന്‍, ജിബിന്‍ എം ജോണ്‍, രതീഷ് മേടമേല്‍, ബിന്നി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.