ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലുണ്ടായ അപകടം; ഏഴ് ഇന്ത്യക്കാര്‍ക്ക് പരുക്ക്
ജര്‍മനിയിലെ മാഗ്ഡെബുർഗ് ക്രിസ്മസ് മാര്‍ക്കറ്റില്‍ ഉണ്ടായ അപകടത്തിൽ ഏഴ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേർ ആശുപത്രി വിട്ടു. മറ്റ് നാല് പേർക്ക് തുടര്‍ച്ചയായ പരിചരണം ആവശ്യമാണ്.

ബര്‍ലിന്‍ ∙ ജര്‍മനിയിലെ മാഗ്ഡെബുർഗ് ക്രിസ്മസ് മാര്‍ക്കറ്റില്‍ ഉണ്ടായ അപകടത്തിൽ ഏഴ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേർ ആശുപത്രി വിട്ടു. മറ്റ് നാല് പേർക്ക് തുടര്‍ച്ചയായ പരിചരണം ആവശ്യമാണ്. പരുക്കേറ്റ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ജര്‍മനിയിലെ ഇന്ത്യന്‍ മിഷനും പ്രാദേശിക അധികാരികളും ഉറപ്പാക്കിയതായി അറിയിച്ചു.
അപകടത്തിൽ 9 വയസ്സുള്ള ആൺകുട്ടിയും നാല് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 205 പേർക്ക് പരുക്കേറ്റതായിട്ടാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 2006 മുതല്‍ ജര്‍മനിയില്‍ താമസിക്കുന്ന സൈക്കോളജി ഡോക്ടറായ തലാഫ് അഹമ്മദ് എന്ന സൗദി പൗരനാണ് പ്രതി.
സംഭവത്തിൽ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. യുകെ പ്രധാനമന്ത്രി കിയര്‍ സ്റ്റാമെർ ജര്‍മനിക്ക് പിന്തുണ അറിയിച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ആക്രമണത്തെ അപലപിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും അനുശോചനം രേഖപ്പെടുത്തി. ജര്‍മന്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്സര്‍ സംഭവം ആഴത്തില്‍ ഞെട്ടിക്കുന്നതാണെന്ന് വിശേഷിപ്പിച്ചു.