സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ യൽദോ പെരുന്നാൾ
സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ യൽദോ പെരുന്നാൾ (ക്രിസ്മസ്) ശുശ്രുഷകൾക്ക് ഇടവക വികാരി ഫാ. സജു ഫിലിപ്പ് കാർമ്മികത്വം വഹിച്ചു.

ഡബ്ലിൻ ∙ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ യൽദോ പെരുന്നാൾ (ക്രിസ്മസ്) ശുശ്രുഷകൾക്ക് ഇടവക വികാരി ഫാ. സജു ഫിലിപ്പ് കാർമ്മികത്വം വഹിച്ചു. ക്രിസ്മസ് തലേന്ന് വൈകിട്ട് നടന്ന സന്ധ്യാനമസ്കാരം, പ്രദക്ഷിണം, തീജ്ജ്വാല ശുശ്രൂഷ, സ്ലീബാ ആഘോഷം, വി.കുർബാന, ആശീർവാദം എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് കേക്കും സ്‌നേഹവിരുന്നും നൽകി.
സൺഡേ സ്കൂൾ വിദ്യാർഥികളുടെയും മാർത്ത മറിയം വനിതാ സമാജത്തിന്റെയും മറ്റു ആത്മീയ സംഘടനകളുടെയും വിവിധ കലാപരിപാടികളും കുടുംബ സംഗമവും നടന്നു. യൽദോ പെരുന്നാളിനു വികാരി റവ.ഫാ. സജു ഫിലിപ്പ്, ട്രസ്റ്റി ബാബു ലൂക്കോസ്, സെക്രട്ടറി നെബു വർക്കി, മറ്റ് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.