സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ ക്രിസ്മസ് - പുതുവത്സരാഘോഷം 'മരിയൻ ഫെസ്റ്റിവിറ്റി' 31ന് വൈകുന്നേരം അഞ്ചു മുതൽ സെന്‍റ് ലോർക്കൻസ് ബോയ്സ് നാഷനൽ സ്കൂളിൽ നടക്കും.

സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ ക്രിസ്മസ് - പുതുവത്സരാഘോഷം 'മരിയൻ ഫെസ്റ്റിവിറ്റി' 31ന് വൈകുന്നേരം അഞ്ചു മുതൽ സെന്‍റ് ലോർക്കൻസ് ബോയ്സ് നാഷനൽ സ്കൂളിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഈ വർഷത്തെ ക്രിസ്മസ് - പുതുവത്സരാഘോഷം 'മരിയൻ ഫെസ്റ്റിവിറ്റി' 31ന് വൈകുന്നേരം അഞ്ചു മുതൽ സെന്‍റ് ലോർക്കൻസ് ബോയ്സ് നാഷനൽ സ്കൂളിൽ നടക്കും. ഇടവക വികാരി ഫാ. സജു ഫിലിപ്പ് അധ്യക്ഷത വഹിക്കും. സൗത്ത് ഡബ്ലിൻ മേയർ ബേബി പെരേപ്പാടൻ ഉദ്ഘാടനം ചെയ്യും.

ക്രിസ്മസ് - ന്യൂ ഇയർ സന്ദേശം, കലാപരിപാടികൾ, സംഗീതനിശ എന്നിവയുണ്ടാകും. ഗായകർ, വിവിധ കലാകാരന്മാർ, നൃത്തസംഘങ്ങൾ, മാജിക് ഷോ, കാരൾ, ക്ലാസിക്കൽ - സിനിമാറ്റിക് നൃത്തങ്ങൾ, കോമഡി സ്കിറ്റുകൾ എന്നിവ അരങ്ങേറും. 'നാദം ഓർക്കസ്ട്ര'യുടെ ഗാനമേളയുമുണ്ടാകും. ഫുഡ് സ്റ്റാളുകളും സമ്മാനകൂപ്പണുകളുടെ നറുക്കെടുപ്പും ഉണ്ടായിരിക്കും.മരിയൻ ഫെസ്റ്റിവിറ്റിയുടെ ഒരുക്കങ്ങൾ  പൂർത്തിയായതായി ജനറൽ കൺവീനർ ജിബിൻ ജോർജ് അറിയിച്ചു.

ADVERTISEMENT

സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ക്രിസ്മസ് - പുതുവത്സരാഘോഷ പരിപാടിയായ മരിയൻ ഫെസ്റ്റിവിറ്റിയിലേക്ക് അയർലൻഡിലെ മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ട്രസ്റ്റി ബാബു ലൂക്കോസ്, സെക്രട്ടറി നെബു വർക്കി എന്നിവർ അറിയിച്ചു.

 പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്: 089 403 7247.

English Summary:

Dublin St. Mary's Indian Orthodox Church conducts Christmas - New Year Celebration on 31st December