ഇപ്സ്വിച്ച് സെന്റ് മേരീസ് എക്യുമെനിക്കൽ ചർച്ചിൽ ക്രിസ്മസ് പുതുവത്സരാഘോഷം വർണാഭമായി
ഇപ്സ്വിച്ച് സെന്റ് മേരീസ് എക്യുമെനിക്കൽ ചർച്ചിൽ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 29ന് ആഘോഷിച്ചു. ഫാദർ ജോമോൻ പുന്നൂസിന്റെ കർമികത്വത്തിൽ കഴിഞ്ഞ 19 വർഷമായി ഇപ്സ്വിച്ചിൽ വിശുദ്ധകുർബാന അനുഷ്ഠിച്ചു വരികയാണ്.

ഇപ്സ്വിച്ച് ∙ ഇപ്സ്വിച്ച് സെന്റ് മേരീസ് എക്യുമെനിക്കൽ ചർച്ചിൽ ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 29ന് ആഘോഷിച്ചു. ഫാദർ ജോമോൻ പുന്നൂസിന്റെ കർമികത്വത്തിൽ കഴിഞ്ഞ 19 വർഷമായി ഇപ്സ്വിച്ചിൽ വിശുദ്ധകുർബാന അനുഷ്ഠിച്ചു വരികയാണ്. വിശുദ്ധ കുർബാനക്കുശേഷം പള്ളി ഹാളിൽ വച്ച് ക്രിസ്മസ് ന്യൂ ഇയർ ആഘോഷിച്ചു.
വിശുദ്ധ കുർബാനയിലും പുതുവത്സരാഘോഷത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കാനും തെറ്റുകൾ തിരുത്തി ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കുവാനും, പുതുവർഷം ശാന്തിയുടെയും സമാധാനത്തിന്റേതുമാവട്ടെ എന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ഏവരോടും ഫാ.ജോമോൻ പുന്നൂസ് ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി.
പരസ്പരം ഉള്ള സ്നേഹവും പങ്കുവയ്ക്കലും കൂടി ചേരുമ്പോൾ ആണ് ക്രിസ്മസ് ഒരു വലിയ അനുഭവമായി തീരുന്നതെന്ന് കാര്‍മികന്‍ ക്രിസ്മസ് സന്ദേശത്തില്‍ എടുത്ത് പറഞ്ഞു. പൂത്തിരിയുടെയും താള മേളങ്ങളുടെയും അകമ്പടിയോടെ ക്രിസ്മസ് പാപ്പയെ ഹാളിലേക്ക് വരവേറ്റു.
തുടർന്നു കേക്ക് കോമ്പറ്റിഷൻ നടത്തപ്പെട്ടു. വിശ്വസികൾ ഉണ്ടാക്കിയ വിവിധങ്ങളായ കേക്ക് മത്സരത്തിൽ സൗമ്യ ഷെറൂൺ ഒന്നാം സ്‌ഥാനവും, ജിഷ ജെയിൻ രണ്ടാം സ്ഥാനവും, ജയ ജോർജി, അനു ജിബി യഥാക്രമം മൂന്നും നാലും സ്‌ഥാനങ്ങൾ കരസ്തമാക്കി.
ജോസ് ഗീവർഗീസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനങ്ങളും ക്രിസ്മസ് കരോൾ ഗാനങ്ങളും ഉണ്ടായിരുന്നു. സൺഡേ സ്‌കൂൾ കുട്ടികൾ നേറ്റിവിറ്റി സ്‌കിറ്റ് അവതരിപ്പിച്ചിു. ദി ഹട്ടിന്റെ വിഭവ സമൃദ്ധമായ ക്രിസ്മസ് ഫീസ്റ്റോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു. പള്ളി ട്രസ്റ്റി മനോജ് ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളോടും, ആഘോഷ പരിപാടിയുടെ ഭാഗമായ ഏവരോടും സെക്രട്ടറി ഷെറൂൺ തോമസ് നന്ദി പ്രകാശിപ്പിച്ചു