മോട്ടർവേകളിലെ പരമാവധി വേഗത ഉയർത്താൻ പദ്ധതിയുമായി ആംസ്റ്റർഡാം
തിരഞ്ഞെടുത്ത റൂട്ടുകളിൽ മോട്ടർവേകളിലെ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്താൻ ഡച്ച് ഗവൺമെന്‍റ് പദ്ധതിയിടുന്നു.

ആംസ്റ്റർഡാം∙ തിരഞ്ഞെടുത്ത റൂട്ടുകളിൽ മോട്ടർവേകളിലെ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്താൻ ഡച്ച് ഗവൺമെന്‍റ് പദ്ധതിയിടുന്നു. 2025 പകുതി മുതൽ റൂട്ടിന്‍റെ മൂന്ന് ഭാഗങ്ങളിൽ തുടക്കത്തിൽ ഇത് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതിനായി തിരഞ്ഞെടുത്ത റൂട്ടുകൾ:
∙എ7 സ്റ്റീവിൻ ലോക്കുകൾക്കും ലോറന്‍റ്സ് ലോക്കുകൾക്കുമിടയിൽ 44 കിലോമീറ്റർ.
∙എ7 ജർമൻ അതിർത്തിയിലേക്കുള്ള വിൻഷോട്ടൻ: 24 കിലോമീറ്റർ.
∙എ6 ലെലിസ്റ്റാഡ്-നോർഡ് മുതൽ കെറ്റൽ പാലം വരെ: 18 കിലോമീറ്റർ.
∙നാലാമത്തെ ഭാഗം, ഹോൾസ്ലൂട്ടിനും സ്വാർട്ടെമീറിനും ഇടയിലുള്ള എ37
2020-ൽ, നൈട്രജൻ ഉദ്വമനം കുറയ്ക്കുന്നതിനായി ഡച്ച് ഹൈവേകളിലെ പരമാവധി വേഗത പകൽ സമയത്ത് മണിക്കൂറിൽ 130ൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു. എന്നിരുന്നാലും, രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ, റൂട്ട് അനുസരിച്ച്, വേഗത പരിധി ഇപ്പോഴും 100, 120 അല്ലെങ്കിൽ 130 കി.മീ എന്നിങ്ങിനെ അനുവദിക്കുന്നുണ്ട്..
ഈ നടപടി വായുവിന്‍റെ ഗുണനിലവാരത്തിനോ റോഡ് സുരക്ഷയ്‌ക്കോ ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഓരോ വിഭാഗത്തിനും സമഗ്രമായ വിശകലനങ്ങൾ നടത്തും.