സെന്‍റ് അൽഫോൻസാ സിറോ മലബാർ കത്തോലിക്കാ കമ്മ്യൂണിറ്റി കുടുംബ വാർഷികം ആഘോഷിച്ചു
അയർലൻഡിലെ പോർട്ടഡോണിൽ സെന്‍റ് അൽഫോൻസാ സിറോ മലബാർ കത്തോലിക്കാ കമ്മ്യൂണിറ്റി സൺഡേ സ്കൂൾ , കുടുംബ വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു.

പോർട്ടഡോൺ∙ അയർലൻഡിലെ പോർട്ടഡോണിൽ സെന്‍റ് അൽഫോൻസാ സിറോ മലബാർ കത്തോലിക്കാ കമ്മ്യൂണിറ്റി സൺഡേ സ്കൂൾ , കുടുംബ വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു. സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ചിൽ നടന്ന പരിപാടി ഫാ. ജെയിൻ മാത്യു ഉദ്ഘാടനം ചെയ്തു.
ജെയ്സൺ ജോസഫ് സ്വാഗതവും ഫാ. സജി ഡൊമിനിക് അധ്യക്ഷ പ്രസംഗവും നടത്തി. ജോമോൻ പള്ളിയാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഫാ. സജി ഡൊമിനിക് സൺഡേ സ്കൂൾ അധ്യാപകർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. ബിഷിമോൾ കുര്യൻ നന്ദി രേഖപ്പെടുത്തി. കലാപരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാന വിതരണവും തുടർന്ന് കുടുംബാംഗങ്ങൾക്കായി ഒരുക്കിയ സ്നേഹ സദ്യയോടും കൂടി രാത്രി 10.30 ന് ആഘോഷ പരിപാടികൾ അവസാനിച്ചു.