നോവായി സ്റ്റെനി; യുകെയിൽ മരിച്ച മലയാളി വിദ്യാർഥിനിയുടെ മൃതദേഹം ഗുജറാത്തിൽ എത്തിക്കും
ലണ്ടൻ ∙ യുകെയിൽ പനിയെ തുടർന്ന് മരിച്ച മലയാളി വിദ്യാർഥിനി സ്റ്റെനി എലിസബത്ത് ഷാജിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ സഹായവുമായി സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്.

ഗുജറാത്തിലെ രാജ്ഘോട്ടിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസ്, കുഞ്ഞുമോൾ ദമ്പതികളുടെ മകളാണ് സ്റ്റെനി എലിസബത്ത് ഷാജി (27). ഇവർ പത്തനംതിട്ട സ്വദേശികൾ ആണെങ്കിലും സംസ്കാരം രാജ്ഘോട്ടിൽ വച്ചാണ് നടത്തുക. രാജ്ഘോട്ട് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് അംഗങ്ങളാണ് സ്റ്റെനിയുടെ കുടുംബം.
പുതുവർഷ ദിനത്തിൽ രാത്രി 1 മണിയോടെ ആയിരുന്നു സ്റ്റെനി വിട പറഞ്ഞത്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ എംഎസ്‍സി സൈക്കോളജി വിദ്യാർഥിനിയാണ്. ഇതോടൊപ്പം സ്വകാര്യ സ്കൂളിൽ താത്കാലികമായി ടീച്ചർ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയത്. ലണ്ടനിലെ വെമ്പ്ളിയിൽ സഹ വിദ്യാർഥികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഒരാഴ്ച്ച മുൻപ് സ്റ്റെനിക്ക് പനി, ചുമ എന്നിവ ഉൾപ്പടെയുള്ള ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് ജിപിയുടെ ചികിത്സ സഹായം തേടിയിരുന്നു. എന്നാൽ ശാരീരിക അസ്വസ്ഥതകൾ പൂർണമായും വിട്ടു മാറിയിരുന്നില്ല.
ഡിസംബർ 31ന് രാത്രിയോടെ രോഗാവസ്ഥ മൂർച്ഛിക്കുകയും കുഴഞ്ഞു വീണതിനെ തുടർന്ന് തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടുകയുമായിരുന്നു. എന്നാൽ വിദഗ്ദമായ ചികിത്സയ്ക്ക് ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് പാരാമെഡിക്കലുകളുടെ സഹായത്തോടെ ബാർനെറ്റിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല. സ്റ്റെനിയുടെ അപ്രതീക്ഷിത വേർപാടിലുണ്ടായ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മൃതദേഹം ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സ്റ്റെനി യുകെയിൽ സിറ്റി ഓഫ് ലണ്ടൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ കുർബാനയിൽ പങ്കെടുത്തിരുന്നു. ഇടവകയിലെ യുവജന പ്രസ്ഥാനവുമായും അടുത്ത് പ്രവർത്തിച്ചിരുന്നു. ഇതേ തുടർന്നാണ് മൃതദേഹം നാട്ടിൽ എത്തിച്ചു സാംസ്‌കരിക്കണമെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരമാണ് അതിനയുള്ള ക്രമീകരണങ്ങൾക്ക് ചർച്ച് കമ്മിറ്റി മുൻകൈ എടുത്തത്. പൊതുദർശനം ഉൾപ്പടെയുള്ള ശുശ്രൂഷകൾ ദേവാലയത്തിൽ ക്രമീകരിക്കുമെന്ന് ഇടവക വികാരി റവ. പി. ജെ. ബിനു, ട്രസ്റ്റി വർഗീസ് മത്തായി, സെക്രട്ടറി എൽദോസ് ജേക്കബ് എന്നിവർ അറിയിച്ചു.