കോർക്കിലെ മേയറിന് മുൻപിൽ മലയാളി പാട്ടുകൂട്ടം: ഒന്നര വർഷത്തിനിടെ 23 വേദികൾ; അയർലൻഡിലെ സംഗീത ബാൻഡുകളുടെ മുൻനിരയിൽ 'ഡാഫോഡിൽസ്'
തുടക്കമിട്ടിട്ട് ഒന്നര വർഷം. കയ്യടി നേടിയത് 23 ലധികം സംഗീത പരിപാടികൾക്ക്. അയർലൻഡിലെ കലാ, സാംസ്കാരിക വേദികളെ തകർപ്പൻ ഈണങ്ങളിലൂടെ സജീവമാക്കി മലയാളികളുടെ സംഗീത ബാൻഡ് ആയ ഡാഫോഡിൽസ് മുന്നേറുന്നു. അയർലൻഡിലെ ഒരു കൂട്ടം കലാസ്വാദകരും കലാകാരന്മാരുമായ മലയാളികൾ ചേർന്ന് 2023 ൽ സൗഹൃദ സദസുകളിൽ തുടങ്ങിയ
തുടക്കമിട്ടിട്ട് ഒന്നര വർഷം. കയ്യടി നേടിയത് 23 ലധികം സംഗീത പരിപാടികൾക്ക്. അയർലൻഡിലെ കലാ, സാംസ്കാരിക വേദികളെ തകർപ്പൻ ഈണങ്ങളിലൂടെ സജീവമാക്കി മലയാളികളുടെ സംഗീത ബാൻഡ് ആയ ഡാഫോഡിൽസ് മുന്നേറുന്നു. അയർലൻഡിലെ ഒരു കൂട്ടം കലാസ്വാദകരും കലാകാരന്മാരുമായ മലയാളികൾ ചേർന്ന് 2023 ൽ സൗഹൃദ സദസുകളിൽ തുടങ്ങിയ
തുടക്കമിട്ടിട്ട് ഒന്നര വർഷം. കയ്യടി നേടിയത് 23 ലധികം സംഗീത പരിപാടികൾക്ക്. അയർലൻഡിലെ കലാ, സാംസ്കാരിക വേദികളെ തകർപ്പൻ ഈണങ്ങളിലൂടെ സജീവമാക്കി മലയാളികളുടെ സംഗീത ബാൻഡ് ആയ ഡാഫോഡിൽസ് മുന്നേറുന്നു. അയർലൻഡിലെ ഒരു കൂട്ടം കലാസ്വാദകരും കലാകാരന്മാരുമായ മലയാളികൾ ചേർന്ന് 2023 ൽ സൗഹൃദ സദസുകളിൽ തുടങ്ങിയ
ഡബ്ലിൻ ∙ തുടക്കമിട്ടിട്ട് ഒന്നര വർഷം. കയ്യടി നേടിയത് 23 ലധികം സംഗീത പരിപാടികൾക്ക്. അയർലൻഡിലെ കലാ, സാംസ്കാരിക വേദികളെ തകർപ്പൻ ഈണങ്ങളിലൂടെ സജീവമാക്കി മലയാളികളുടെ സംഗീത ബാൻഡ് ആയ ഡാഫോഡിൽസ് മുന്നേറുന്നു. അയർലൻഡിലെ ഒരു കൂട്ടം കലാസ്വാദകരും കലാകാരന്മാരുമായ മലയാളികൾ ചേർന്ന് 2023 ൽ സൗഹൃദ സദസുകളിൽ തുടങ്ങിയ താളമാണ് പിന്നീട് ഡാഫോഡിൽസ് എന്ന സംഗീത ബാൻഡിലേക്ക് മാറിയത്.
കുമരകം സ്വദേശിയായ ഉണ്ണി കാർത്തികേയനും എരുമേലിക്കാരൻ എബിൻ ജോസഫും കാഞ്ഞിരപ്പള്ളിക്കാരൻ ബിനു പത്തിയാലയും ചേർന്നാണ് പാട്ടുകൂട്ടത്തിന് തുടക്കമിട്ടത്. സുഹൃത്തുക്കളിലൊരാളായ ജോബിൻ ജോയ് കീബോർഡിൽ കൈവെച്ചതോടെ സൗഹൃദ സദസുകളിൽ പാട്ടും ഗംഭീരമായി. കയ്യടിയ്ക്കൊപ്പം സംഗീതത്തെ സ്നേഹിക്കുന്ന കൂടുതൽ പേരും ഒപ്പം ചേർന്നതോടെ എന്തുകൊണ്ട് സ്വന്തമായൊരു സംഗീത ബാൻഡ് തുടങ്ങിക്കൂടാ എന്ന ആശയത്തിലേക്ക് എത്തി–അവിടെയാണ് ഡാഫോഡിൽസ് എന്ന ബാൻഡിന്റെ പിറവി.
മേൽനോട്ടം മുതൽ ആലാപനം, സംഗീത ഉപകരണങ്ങൾ വായിക്കുന്നവർ ഉൾപ്പെടെ 25 പേരാണ് ഡാഫോഡിൽസിന്റെ അണിയറയിലുള്ളത്. ഷിജിൻ പത്തിയാലയും എബിനും ബിനുവുമാണ് ബാൻഡിന്റെ മേൽനോട്ട ചുമതലയിൽ. ജോലിയ്ക്കും കുടുംബത്തിനുമൊപ്പം ഡാഫോഡിൽസിനെയും ചേർത്തുപിടിച്ചാണ് ഇവരുടെ പ്രയാണം. കുടുംബ സൗഹൃദ സദസ്സിൽ നിന്ന് പൊതുഇടങ്ങളിലേക്ക് ഡാഫോഡിൽസ് എന്ന സംഗീത ബാൻഡിലേക്കുള്ള വളർച്ചയ്ക്ക് പിന്നിലെ കരുത്ത് അംഗങ്ങളുടെ ഐക്യമാണ്.അയർലൻഡിലെ പത്തോളം വരുന്ന സംഗീത ബാൻഡുകളിൽ മുൻനിരയിൽ തന്നെയാണ് ഡാഫോഡിൽസ്. വരും നാളുകളിൽ കൂടുതൽ വേദികളെ കീഴടക്കുകയാണ് ലക്ഷ്യമെന്നും ഇവർ പറയുന്നു.
പ്രതിഭകൾ ഏറെ
ഉണ്ണി കാർത്തികേയൻ ഉൾപ്പെടെ 8 ഗായകരാണ് ഡാഫോഡിൽസിന്റെ നെടുംതൂൺ. ബിനു പത്തിയാലയുടെ മകളായ നിയ പത്തിയാല, മല്ലപ്പള്ളി സ്വദേശിനി ആശ എബിൻ, മാംഗ്ലൂർകാരി നിഷ രാജു, പാലാക്കാരി അമല എലിസബത്ത്, കണ്ണൂർകാരി ശിശിര കുര്യൻ, തൃശൂർക്കാരൻ മജേഷ്.പി.മാണി, മൈസൂർ സ്വദേശി സിദ്ധാർഥ് സുരേഷ്, താമരശ്ശേരിക്കാരൻ സോനു ജോസ് എന്നിവരാണ് ഗായകസംഘത്തിലുള്ളത്. ഒരുപിടി സിനിമകളിൽ അഭിനയിക്കുകയും ട്രാക്ക് പാടുകയും സംഗീത രചന നിർവഹിക്കുകയും ചെയ്്ത ഗായകൻ കൂടിയായ ഉണ്ണി കാർത്തികേയൻ രചനയും സംഗീതവും നിർവഹിച്ച ഗാനങ്ങളും അയർലൻഡിലെ സംഗീതപ്രേമികൾക്കിടയിൽ ഹിറ്റായി കഴിഞ്ഞു.
കുട്ടിക്കാലം മുതൽക്കേ ടെലിവിഷൻ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും പ്രതിഭ തെളിയിച്ച കാഞ്ഞിരപ്പള്ളിയുടെ വാനമ്പാടി എന്നറിയപ്പെടുന്ന താരമാണ് നിയ പത്തിയാല. അടുത്തിെടെ ഇറങ്ങിയ കല്യാണം എന്ന സിനിമയിലും നിയ പാടിയിട്ടുണ്ട്. കറുകുറ്റിക്കാരൻ സുബിൻ തോമസ്, കിടങ്ങൂർ സ്വദേശി ജോബിൻ ജോയ് എന്നിവരാണ് കീ ബോർഡ്, കറുകച്ചാലുകാരൻ ജിബു ചെറിയാൻ ഡ്രംസും തിരുവന്തപുരം സ്വദേശി ബ്രയാൻ ജിജി ഗിത്താറും വായിക്കും. ഡാഫോഡിൽസിനെ സദസിന് പരിചയപ്പെടുത്താൻ അവതാരകരുടെ വേഷത്തിൽ കോഴിക്കോടുകാരി ജാനറ്റ് ജോസഫ്, തൊടുപുഴക്കാരി ജിൻസി റിജോ, നീലേശ്വരം സ്വദേശിനി ജിസ്ന റോസ് എന്നിവരാണ്.
വേദിയിലെ തകർപ്പൻ പ്രകടനങ്ങൾ ക്യാമറയിലാക്കുന്നത് തൊടുപുഴക്കാരൻ റിജോ എൽമയ റീൽസും കണ്ണൂരുകാരൻ അഭിലാഷ് കാൻവാസ് നൊമാഡും ചേർന്നാണ്. ഇവർക്ക് പുറമെ ഗിത്താർ വായിക്കാൻ കെവിൻ ആന്റണി (മധുര സ്വദേശി), ശ്യാം.കെ.ദിലീപ് (തിരുവനന്തപുരം) എന്നിവരും ഫ്ളൂട്ട്, ഡ്രം വായിക്കാൻ പുളിങ്കുന്നുകാരൻ സന്തോഷ് അബ്രഹാമും തിരുവല്ലക്കാരൻ അലക്സ് മാത്യൂവും ഇടയ്ക്ക് ഡാഫോഡിൽസിനൊപ്പം അതിഥിതാരങ്ങളായെത്താറുണ്ട്.
18 മാസം, 23 പരിപാടികൾ
18 മാസത്തിനിടെ ചെറുതും വലുതുമായ 23 സംഗീത പരിപാടികളാണ് ബാൻഡിന് ലഭിച്ചത്. സംഗീത ഫെസ്റ്റിവലുകളിലും പങ്കെടുത്തു. 2023 ൽ വേൾഡ് മലയാളി കൗൺസിലിന്റെ ഓണം പ്രോഗ്രാം ആയിരുന്നു ഡാഫോഡിൽസിന്റെ ആദ്യ വേദി. സ്റ്റേജ് പരിചയക്കുറവും വലിയ വേദിയിലെ ആദ്യ പ്രകടനവും എല്ലാമായതിന്റെ ടെൻഷനിൽ വിചാരിച്ചത്ര വിജയം നേടാൻ കഴിയാത്തത് കൂടുതൽ മുന്നേറാനുള്ള ഊർജമാണ് നല്‌കിയതെന്ന് എബിൻ ജോസഫ് പറഞ്ഞു. സ്വന്തമായി വലിയൊരു ഇവന്റ് നടത്തി അയർലൻഡിന്റെ മുഴുവൻ കയ്യടിയും നേടിയ ഡാഫോഡിൽസിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
2023 നവംബറിൽ ഐറിഷ് ക്യാൻസർ സൊസൈറ്റിക്കായുള്ള ധനശേഖരണാർഥം നടത്തിയ മെഗാ ചാരിറ്റി ഇവന്റിലൂടെ ഡാഫോഡിൽസ് കലാസ്വാദകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു. മികച്ച ജനപങ്കാളിത്തത്തിൽ നടന്ന ഇവന്റിൽ നിന്നു ലഭിച്ച നല്ലൊരു തുക സൊസൈറ്റിക്ക് നൽകാൻ കഴിഞ്ഞുവെന്നത് വലിയ ശ്രദ്ധ നേടി. ഡാഫോഡിൽസിനെ കേട്ടറിഞ്ഞ് സംഗീത പ്രേമിയായ കോർക്ക് മേയർ ചായ സൽക്കാരത്തിന് ക്ഷണിച്ചത് കൂടുതൽ പ്രോത്സാഹനമേകി. മേയറിന്റെ സൗഹൃദ സദസ്സിനെ പാട്ടുപാടി കയ്യിലെടുത്താണ് ബാൻഡ് തിരികെ പോയത്.