ജർമനിയിലെ ഹാംബർഗിൽ വാഹനാപകടം; 4 പേർക്ക് പരുക്ക്
Mail This Article
×
ഹാംബർഗ് ∙ ജർമനിയിലെ ഹാംബർഗനും ബ്രേമനും ഇടയിൽ ഹൈവേയിൽ വാഹനാപകടം. 7100 ഓളം മത്സ്യങ്ങളുമായി വന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടി മുട്ടിയായിരുന്നു അപകടം. സംഭവത്തിൽ 4 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്.
അപകടത്തിൽ രണ്ട് ലക്ഷം യൂറോയുടെ നഷ്ടം ഉണ്ടായതായി പൊലീസ് അറിയിച്ചു. അപകടത്തിൽ ഒരു കാർ കൂടി ഉൾപ്പെട്ടിട്ടുണ്ട്. ജർമനിയുടെ നോർത്തു ഭാഗങ്ങളിൽ നിരവധി അപകടങ്ങൾ ആണ് മഞ്ഞുവീഴ്ച്ചയെ തുടർന്ന് ഉണ്ടായത്.
ബ്രെമേനിനടുത്ത് ഏകദേശം 20 അപകടങ്ങളാണ് പൊലീസ് റിപ്പോർട്ട് ചെയ്തത്. മഞ്ഞുവീഴ്ചയെ തുടർന്ന് വിമാനങ്ങൾ സർവീസുകളിൽ താമസം ഉണ്ടാകുമെന്ന് ലുഫ്താൻസ വിമാന കമ്പനി അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തുടർച്ചയായി മഞ്ഞുവിഴ്ച രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary:
Germany: Hundreds of fish perish in truck crash
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.