ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ ക്രിസ്മസ് പുതുവത്സരാഘോഷം 11ന്
ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്‍റെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷം 11ന് ലണ്ടനിലെ ഹോൺചർച്ചിൽ ഉള്ള ക്യാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്‍റെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷം 11ന് ലണ്ടനിലെ ഹോൺചർച്ചിൽ ഉള്ള ക്യാമ്പ്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വൈവിധ്യമാർന്ന കലാപരിപാടികൾക്കൊപ്പം സംവിധായകൻ ജയരാജിന്‍റെ ശാന്തമീ രാത്രിയിൽ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചും ചടങ്ങിൽ നടക്കും.
ആടുജീവിതം ഫെയിം ഗോകുൽ, ദൃശ്യം ഫെയിം എസ്തർ അനിൽ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ ടിനി ടോം, കൈലാഷ്, പ്രമോദ് വെളിയനാട്, സിദ്ധാർത്ഥ് ഭരതൻ, മാല പാർവതി, വിജി വെങ്കിടേഷ്, ജീൻ പോൾ ലാൽ, അർജുൻ, നേഹ എന്നിവരും അഭിനയിക്കുന്നു. എസ്തർ അനിൽ അടക്കമുള്ള താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.
രുചികരമായ കേരളീയ ഭക്ഷണവും ഡിജെയും പരിപാടിയുടെ ഭാഗമായിരിക്കും. എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി എൽമ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.