ആംഗ്ലിക്കൻ സഭാ തലവൻ കാന്‍റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വിൽബി ഇന്ന് ഔദ്യോഗികമായി സ്ഥാനം ഒഴിയും.

ആംഗ്ലിക്കൻ സഭാ തലവൻ കാന്‍റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വിൽബി ഇന്ന് ഔദ്യോഗികമായി സ്ഥാനം ഒഴിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആംഗ്ലിക്കൻ സഭാ തലവൻ കാന്‍റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വിൽബി ഇന്ന് ഔദ്യോഗികമായി സ്ഥാനം ഒഴിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ആംഗ്ലിക്കൻ സഭാ തലവൻ കാന്‍റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വിൽബി ഇന്ന് ഔദ്യോഗികമായി സ്ഥാനം ഒഴിയും. ഒരു മാസം മുൻപേ അദ്ദേഹം സ്ഥാനത്യാഗത്തിന് സന്നദ്ധത അറിയിച്ചിരുന്നു. സഭാംഗമായ ബാരിസ്റ്റർ ജോൺ സ്മിത്ത് കൗമാരക്കാരായ അനേകം പേർക്കെതിരെ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും ഇക്കാര്യം അധികാരികളോട് വെളിപ്പെടുത്താതിരുന്ന വാർത്ത വന്നതോടെയാണ് ആർച്ച് ബിഷപ് സ്ഥാനമൊഴിയുന്നത്.

2013 മുതൽ ഇക്കാര്യം അറിയാമായിരുന്നിട്ടും അധികാരികളോട് വെളിപ്പെടുത്താതിരുന്നത് ജോൺ സ്മിത്തിനെതിരായ വിചാരണ നടപടികൾ മന്ദഗതിയിലാക്കിയെന്ന ആരോപണമാണ്  ഉയർന്നത്. സഭയുടെ താൽപര്യങ്ങൾ പരിഗണിച്ചും വ്യക്തിപരമായും സഭാതലവനെന്ന നിലയിലുമുള്ള ഉത്തരവാദിത്വം ഏറ്റെടുത്തുമാണ് രാജിയെന്ന് ആർച്ച് ബിഷപ് വ്യക്തമാക്കിയിരുന്നു. സഭാതലവനായ രാജാവ് ചാൾസ് മൂന്നാമന്‍റെ അനുമതി തേടിക്കൊണ്ടാണ് രാജി.

ADVERTISEMENT

പുതിയ ആർച്ചുബിഷപ്പിനെ നിയമിക്കുന്നതു വരെ യോർക്കിലെ ആർച്ച് ബിഷപ് റവ.ഡോ.സ്റ്റീഫൻ കോട്ട്രലിനാകും കാന്‍റർബറി ആർച്ച് ബിഷപ്പിന്‍റെ ചുമതല. പതിനൊന്നു വർഷമായി കാന്‍റർബറി ആർച്ച് ബിഷപ്പായി തുടർന്നിരുന്ന റവ.ഡോ.ജസ്റ്റിൻ വിൽബിയാണ് എലിസബത്ത് രാജ്ഞിയുടെ സംസ്കാര ശുശ്രൂഷകൾക്കും ചാൾസ് രാജാവിന്‍റെ കിരീടധാരണത്തിനും മുഖ്യകാർമികത്വം വഹിച്ചത്. 

1970-80 കാലഘട്ടത്തിൽ സഭയുടെ അനുമതിയോടെ പ്രവർത്തിച്ച വിവിധ ക്രിസ്ത്യൻ ക്യാംപുകളിൽ വച്ച് ജോൺ സ്മിത്ത് ഒട്ടറേ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ബാരിസ്റ്റരും ക്രിസ്ത്യൻ ചാരിറ്റി പ്രവർത്തകനുമായ ഇയാൾ പിന്നീട് സിംബാവെയിലും സൗത്ത് ആഫ്രിക്കയിലുമായി 13നും 17നും മധ്യേ പ്രായമുള്ള നൂറോളം കുട്ടികളെയും ക്രൂരമായി പീഡിപ്പിച്ചു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

ADVERTISEMENT

2018ൽ മരിച്ച ജോൺ സ്മിത്തിന്‍റെ പീഡനകഥകൾ പുറത്തുകൊണ്ടുവന്ന 2017ലെ ചാനൽ4 ഡോക്യുമെന്‍ററിക്കു പിന്നാലെ ഇരകളായ കുട്ടികളോട് ആർച്ച് ബിഷപ് മാപ്പു പറഞ്ഞിരുന്നു എങ്കിലും രാജിവയ്ക്കാനോ മറ്റ് നടപടികളിലേക്ക് കടക്കാനോ തയാറായിരുന്നില്ല. പിന്നീട് പുറത്തുവന്ന റിവ്യൂ റിപ്പോർട്ടിലെ കനത്ത പരാമർശങ്ങളാണ് സ്ഥാനത്യാഗത്തിലേക്ക് നയിച്ചത്. ആർച്ച് ബിഷപ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് സഭയിലെ മൂന്ന് അംഗങ്ങൾ ചേർന്ന് തയാറാക്കിയ പരാതിയിൽ ജനറൽ സിനഡിലെ 4500 പേർ ഒപ്പിട്ടതോടെയാണ് സ്ഥാനമൊഴിയാൻ ആർച്ച് ബിഷപ് നിർബന്ധിതനായത്.

ജോൺ സ്മിത്ത് ഇംഗ്ലണ്ടിൽ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും സഭ അധികാരികൾ ഇക്കാര്യം മറച്ചു വച്ചതിനാലാണ് അദ്ദേഹത്തിന് സിംബാവേയിലും ആഫ്രിക്കയിലും സമാനമായ കുറ്റകൃത്യങ്ങൾ നിർബാധം തുടരാൻ സഹായകമായതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ 68 വയസ്സ് മാത്രം പ്രായമുള്ള ആർച്ച് ബിഷപ് ഡോ.ജസ്റ്റിൻ വിൽബി പതിനൊന്നു വർഷം മുമ്പാണ് ഡോ.റോവൻ വില്യംസിന്‍റെ പിൻഗാമിയായി കാന്‍റർബറി ആർച്ച് ബിഷപ്പായി അവരോധിതനായത്. ആർച്ച് ബിഷപ് എന്ന നിലയിൽ ഹൗസ് ഓഫ് ലോഡ്സിലെ അംഗവുമായിരുന്നു ഡോ. ജസ്റ്റിൻ വിൽബി. 

English Summary:

Justin Welby Marks Last Day as Archbishop of Canterbury after Quitting over Church Abuse